ഇ പി ഉണ്ണിക്കണ്ണന് പെൻഷനേഴ്സ് സാഹിത്യ മത്സരത്തിൽ സമ്മാനങ്ങൾ

ഏപ്രിൽ 2 , 3 തിയതികളിൽ പാലക്കാട് നടക്കുന്ന ആൾ ഇന്ത്യ ബി എസ്എൻഎൽ,  ഡി ഒടി പെൻഷനേഴ്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പെൻഷൻകാർക്കുവേണ്ടി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരങ്ങളിൽ ശ്രീ ഇ പി ഉണ്ണിക്കണ്ണൻ ലേഖനം, ചെറുകഥ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലേഖനം: വിഷയം: കോവിഡ് കാലത്ത് ഇന്ത്യയിലെ മുതിർന്ന പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ ”

ഒന്നാം സ്ഥാനം – ശ്രീ.ഇ പി ഉണ്ണിക്കണ്ണൻ, ശ്രീകൃഷ്ണപുരം

ചെറുകഥ:   ഒന്നാം സ്ഥാനം – ശ്രീ.ഇ.പി.ഉണ്ണിക്കണ്ണൻ, ശ്രീകൃഷ്ണപുരം ( കഥ:യാത്രാമൊഴി)

സമ്മാനങ്ങൾ ഏപ്രിൽ 2 ന് വൈകുന്നേരം  നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.

തുളസീദളം മുൻ പത്രാധിപ സമിതി അംഗമായ ശ്രീ എരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് ഉണ്ണിക്കണ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

ഭാര്യ: രാധാമണി. മക്കൾ. പ്രസന്ന, ഹേമ, സന്തോഷ്‌.

7+

4 thoughts on “ഇ പി ഉണ്ണിക്കണ്ണന് പെൻഷനേഴ്സ് സാഹിത്യ മത്സരത്തിൽ സമ്മാനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *