ഡോ. ശ്രീലേഖ യൂണിവേഴ്സിറ്റി അക്കാദമിക് കൌൺസിൽ മെമ്പർ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് അക്കാദമിക് കൌൺസിൽ മെമ്പർ ആയി ഡോ. ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടു.

ഇരുപത്തി നാല് വർഷമായി കോളേജ് അദ്ധ്യാപികയായി ജോലി നോക്കുന്ന ശ്രീലേഖ കഴിഞ്ഞ എട്ടു വർഷമായി താനൂർ ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പഠന കാലത്ത് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, തമിഴ്നാട് ഗവർണറിൽ നിന്ന് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുള്ള ശ്രീലേഖ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോട്ടോണിക്സിൽ  ഗവേഷണം പൂർത്തിയാക്കിയാണ് ഡോക്ടറേറ്റ് എടുത്തത്.

വിവാഹശേഷവും ഗവേഷണം തുടരാൻ എല്ലാ പിന്തുണയും നൽകിയ ഇടയാർ കൈലാസപുരം പിഷാരത്തെ കെ.സതീഷ് കുമാർ ആണ് ഭർത്താവ്. നെല്ലായി “ശോഭനം” പിഷാരത്തെ (late)കെ.പി.ഗോവിന്ദന്റേയും ശോഭനയുടേയും മകളാണ് Dr. ശ്രീലേഖ.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി മാളവിക, ബിരുദ വിദ്യാർത്ഥിനി മൈഥിലി എന്നിവർ മക്കളാണ്.

ഡോ. ശ്രീലേഖക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

6 thoughts on “ഡോ. ശ്രീലേഖ യൂണിവേഴ്സിറ്റി അക്കാദമിക് കൌൺസിൽ മെമ്പർ

  1. കാലിക്കറ്റ് യുനിവേർസിറ്റിയിൽ വലിയ സ്ഥാനം വഹിക്കുന്ന ശ്രീലേഖക്ക് അഭിനന്ദനങ്ങൾ.

    0
  2. ഡോ. ശ്രീലേഖക്ക് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *