എം ജി സർവ്വകലാശാല പുതുതായി ആരംഭിച്ച മ്യൂസിക് തെറാപ്പി കേന്ദ്രത്തിലെ തെറപ്പിസ്റ്റ് ആയി ഡോ. സ്മിത പിഷാരോടി നിയമിതയായി.
രാഗ ചികിത്സക്കായി എം ജി സർവ്വകലാശാലയിൽ ഈയിടെയാണ് പുതിയ കേന്ദ്രം തുറക്കുന്നത്. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക്കിന്റെ ഭാഗമായാണ് സ്ഥിരമായി ഒരു മ്യൂസിക് തെറപ്പി കേന്ദ്രമാരംഭിക്കുന്നത്.
24 തരത്തിലുള്ള സംഗീതോപകരണങ്ങളിലൂടെ ഡോ. സ്മിത പിഷാരോടിയാണ് ഇത് സാധ്യമാക്കുന്നത്. ശാസ്ത്രീയ ചികിത്സക്ക് പുറമെ വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും സൗകര്യമൊരുക്കുന്നുണ്ട് കേന്ദ്രം. ഈ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസാണ് നിർവ്വഹിച്ചത്.
സ്മിത പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും, വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Congrats Dr. Smitha Pisharody💕🌹🙏
Congratulations Dr. Smitha Pisharody and best of luck for her new assignment