ഡോ. കെ എൻ പിഷാരോടി സ്മാരക കഥകളി ക്ലബ്, ഇരിഞ്ഞാലക്കുടയുടെ 2021ലെ ഡോ. കെ എൻ പിഷാരോടി സ്മാരക കഥകളി പുരസ്‌കാരം ശ്രീ ആർ എൽ വി ദാമോദര പിഷാരോടി തുടങ്ങി പത്ത് കഥകളി കലാകാരന്മാർക്ക് നൽകും.
7500 രൂപയും പ്രശസ്തി പത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വരുന്നതനുസരിച്ച് നടത്തുന്ന വാർഷികാഘോഷ വേളയിൽ പുരസ്‌കാരം നല്കുന്നതാണെന്ന് ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ പത്രപ്രസ്താവനയിൽ അറിയിച്ചു.
ശ്രീ ആർ എൽ വി ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!
6+
അർഹിക്കുന്ന അംഗീകാരം. ശ്രീ ദാമുവേട്ടനും മറ്റു അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ!
Congratulations to RLV Damodara pisharody for for being awarded Dr.KN pisharody memorial puraskar.