ഇംഗ്ലണ്ടിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര

 

യു കെയിലെ വെസ്റ്റ് സഫൊക്കിലുള്ള NHS ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര ശശിധരൻ തന്റെ കർത്തവ്യ നിർവ്വഹണത്തിലാണ്.

ജോലിയോടൊപ്പം ഇംഗ്ലണ്ടിൽ PGക്ക് പഠിക്കുകയുമാണ് ഡോ. ആതിര.

ഏപ്രിൽ തുടക്കത്തിൽ യു കെ യിൽ രോഗവ്യാപനം വളരെയധികം മൂർദ്ധന്യത്തിലെത്തുകയും ദിനം പ്രതി ആയിരങ്ങൾ മരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. അതിനിടയിൽ മെയ് ആദ്യ വാരത്തിൽ ആതിരക്കും കോവിഡ് രോഗലക്ഷണങ്ങൾ കാണുകയും സ്വയം ഐസൊലേഷനിൽ പോകേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു.

പക്ഷെ ഭാഗ്യവശാൽ റിസൾട്ട് നെഗറ്റീവ് ആയിരുന്നതിനാൽ പത്ത് ദിവസത്തിനകം തന്നെ വീണ്ടും ജോലിയിൽ പ്രവേശിച്ചു, ഇപ്പോളും ഡ്യൂട്ടിയിൽ തുടരുന്നു.

യു കെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തിൽ വലിയ നേട്ടം കൈവരിച്ചിരിക്കുന്നു. ഇപ്പോൾ വ്യാപനത്തോത് വളരെ കുറക്കാൻ അവർക്കായി.

ഡോ. ആതിര, മുംബൈ ശാഖാംഗങ്ങളായ തിരുനാവായ കിഴക്കേപ്പാട്ട് പിഷാരത്ത് ശശിധരന്റെയും കോട്ടയം വെന്നിമല പിഷാരത്ത് ദേവി ശുഭ ശശിധരന്റെയും മൂത്ത മകളാണ്.

ആതിരക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

16+

14 thoughts on “ഇംഗ്ലണ്ടിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര

  1. Congrats Athira Congrats. U r doing best service to the deserving people. Best of luck. Let God bless u.

    0
  2. Proud of you Aathira and may God bless you with health and strength and courage to work for the people during this pandemic.Salute to you

    0
  3. കാലത്തിന്റെ ആവശ്യം അറിഞ്ഞുള്ള പ്രവർത്തനം. കർമ്മം ചെയ്യുന്നതു തന്നെയാണ് ഈശ്വരാരാധന….

    0
  4. Congratulations to Dr Athira for doing a yeoman service in the most challenging time ! May God bless you for this selfless service !

    0

Leave a Reply

Your email address will not be published. Required fields are marked *