സ്റ്റാമ്പ് ശേഖരണം മുതൽ പല തരം ശേഖരണങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ആറര പതിറ്റാണ്ട് മുതലുള്ള കത്തുകൾ ശേഖരിച്ച് വെച്ച് ലോക തപാൽ ദിനത്തിൽ ആദരം നേടിയിരിക്കുകയാണ് ഒരു പിഷാരസ്യാർ. തിരുനാവായ കിഴക്കേപാട്ട് പിഷാരത്ത് ദേവകി കുട്ടിയാണ് ആദരം ഏറ്റുവാങ്ങിയത്. ഇവരുടെ വസതിയിൽ സൂക്ഷിച്ചു വരുന്നതും, ഭർത്താവ് പരേതനായ പെരുമ്പിലാവിൽ പിഷാരത്ത് സേതുമാധവ പിഷാരടി (പി എസ് പിഷാരടി ) യുടെ കൈവശത്തിൽ ഉണ്ടായിരുന്നതുമായ 1961 മുതലുള്ള കത്തുകളും മറ്റു രേഖ ഇടപാടുകളും ഉൾപ്പെടുന്ന വലിയൊരു ശേഖരമാണ് ഇവർ സൂക്ഷിച്ചു വരുന്നത് . അന്യം നിന്ന് പോവുന്ന പോസ്റ്റ് കാർഡുകൾ ഉൾപ്പെടെ അമൂല്യമായ ധാരാളം തപാൽ ഉരുപ്പടികളുടെ ശേഖരങ്ങളാണ് ഇവരുടെ കൈവശമുള്ളത്.
അന്താരാഷ്ട്ര തപാൽ ദിനത്തിന്റെ ഭാഗമായി പുരാവസ്തു ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ നാപ്പ്സ് തിരൂരിൻ്റെ നേതൃത്വത്തിൽ തിരുന്നാവായ “മാധവ “ത്തിൽ എത്തിയാണ് കിഴക്കേ പാട്ട് പിഷാരത്ത് ദേവകികുട്ടിയെ ആദരിച്ചത് . നാപ്സ് ഭാരവാഹികൾ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ആദരം നൽകിയത്.
ശ്രീമതി ദേവകിക്കുട്ടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അനുമോദനങ്ങൾ !
Congratulations
ദേവകി പിഷാരസ്യാർക്ക് അഭിനന്ദനങ്ങൾ 💐