തുളസീദളം ഓണപ്പതിപ്പ് പ്രകാശനം ചെയ്തു

ഇന്ന്, 30-08-2022ന് പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ ഡോ. നാരായണ പിഷാരോടി തുളസീദളം ഓണപ്പതിപ്പ് പ്രകാശനം ചെയ്തു. മാനേജർ ശ്രീ രഘുനന്ദനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ചീഫ് എഡിറ്റർ ശ്രീമതി എ. പി സരസ്വതി ദളം, ഡോ. നാരായണ പിഷാരോടിക്ക് പ്രകാശനത്തിനായി കൈമാറി.

പ്രകാശന ഭാഷണത്തിൽ ഡോ. നാരായണ പിഷാരോടി അന്തരിച്ച ബാബു നാരായണൻ തുളസീദളത്തിനും സമാജത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ അനുസ്മരിച്ചു. തുളസീദളത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ശ്രീമതി എ. പി സരസ്വതി വിശദീകരിച്ചു.

സർവ്വശ്രീ ടി. പി മോഹനകൃഷ്ണൻ, കെ. പി ബാലകൃഷ്ണ പിഷാരോടി, സബ് എഡിറ്റർ സി. പി അച്യുതൻ എന്നിവർ സംസാരിച്ചു.

എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ സ്വാഗതവും പത്രാധിപസമിതിയംഗം ശ്രീമതി ജയ നാരായണൻ പിഷാരോടി നന്ദിയും പറഞ്ഞു.

ഓണപ്പതിപ്പ് ഇന്നും നാളെയുമായി പോസ്റ്റ്‌ വഴി അയക്കുന്നതാണ്.

എഡിറ്റർ

2+

Leave a Reply

Your email address will not be published. Required fields are marked *