മിനസോട്ട സർവ്വകലാശാലയിൽ (Center for Magnetic Resonance Research) ഗവേഷണം നടത്തുന്ന ഡോ. പ്രമോദ് പിഷാരോടി പ്രശസ്തമായ CZI ഗ്രാൻറ്നു അർഹനായി. ഇത് ഒരു ‘ഇമേജിംഗ് സയന്റിസ്റ്റ്’ ഗ്രാന്റാണ്, ലോകമെമ്പാടുമുള്ള 22 ഇമേജിംഗ് ശാസ്ത്രജ്ഞർക്ക് ഇത്തരത്തിൽ ഗ്രാന്റ് ലഭിച്ചതിൽ ഒരാളാണ് ഡോ പ്രമോദ്.
Detecting Disease-Related Structural Changes in Neurological Disorders
ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), പാർക്കിൻസൺസ് രോഗം, അറ്റാക്സിയ എന്നിവ നേരത്തേ കണ്ടുപിടിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ ഡോ. പ്രമോദ് പിഷാരോടി നടത്തുന്ന ഗവേഷണത്തിനു ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്( CZI) ആണ് ഗ്രാന്റ് അനുവദിച്ചത്. യു എസ് ഡോളർ 686,000(ഏകദേശം 5 കോടി ഇന്ത്യൻ രൂപ)യുടേതാണ് 5 വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോജക്ടിനായി അനുവദിച്ചത്.
CZI Awards Nearly $32 Million and Announces New Funding Opportunity to Advance Biomedical Imaging
ഫെയ്‌സ് ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും അദ്ദേഹത്തിന്റെ പത്നി ഡോ. പ്രിസ്സില്ല ചാനും ചേർന്ന് 2015 ൽ സ്ഥാപിച്ച ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (CZI) ലോകത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളികൾ പരിഹരിക്കാൻ സാങ്കേതികവിദ്യയെ സഹായിക്കുന്ന ഒരു പുതിയ ജീവകാരുണ്യ പ്രവർത്തനമാണ്. CZI Initiative
രോഗ നിവാരണം, വിദ്യാഭ്യാസരംഗത്തെ പുരോഗതി, ക്രിമിനൽ നീതിന്യായ വ്യവസ്ഥ പരിഷ്കരണം തുടങ്ങിയ മേഖലകൾ ആണ് പ്രധാനമായും അവർ കേന്ദ്രീകരിക്കുന്നത്.
ഡോ. പ്രമോദ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!
Congratulations Dr Pramod
Congradulations to Dr. Pramod Pisharody 🌹
Hearty congratulations, Pramod and best wishes for your pursuit!
Hearty congratulations to Dr. Pramod Pisharody