യുവചൈതന്യം നവരാത്രി ക്‌ളാസിക് ഫെസ്റ്റ് ചിത്ര അരുൺ ഉദ്‌ഘാടനം ചെയ്തു

യുവചൈതന്യം presents നവരാത്രി ക്‌ളാസിക് ഫെസ്റ്റ് 2020 Powered by Bharatham Entertainments, co-powered by Piramal enterprises Ltdന്‍റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുൺ 17-10-2020നു വൈകീട്ട് 6 മണിക്ക് വിഡിയോ കോൺഫറൻസിലൂടെ കൂടിയ യോഗത്തിൽ വെച്ച് നിർവ്വഹിച്ചു.

ശ്രീ രാജൻ രാഘവൻ വന്നെത്തിയ ഏവർക്കും സ്വാഗതം ആശംസിച്ചു.

അദ്ധ്യക്ഷൻ പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി തന്റെ ആദ്ധ്യക്ഷപ്രഭാഷണത്തിൽ കോവിഡിന് ശേഷം സമാജത്തിൽ ഉണർവ്വുണ്ടാക്കിയ ഈ യുവചൈതന്യം തരംഗത്തെ പറ്റി പ്രത്യേകം പറയുകയുണ്ടായി.

ശ്രീമതി ചിത്ര അരുണിനെ പരിചയപ്പെടുത്തിയ ശ്രീ കെ പി ഹരികൃഷ്ണൻ അദ്ദേഹത്തിന്റെ വരികളെ ആമുഖ ഗാനത്തിൽ ചിത്ര നൽകിയ ശ്രുതിമധുര സാദ്ധ്യതകളിലൂടെ എങ്ങിനെ ഇത്രയും ഭാംഗിയുള്ളതാക്കി മാറ്റി എന്നതിനെ പറ്റി പ്രത്യേകം പരാമർശിച്ചു.

ആമുഖഗാനത്തിന്റെ വരികൾ ആലപിച്ചു കൊണ്ട് ശ്രീമതി ചിത്ര അരുൺ നവരാത്രി ക്‌ളാസിക് ഫെസ്റ്റ് 2020ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

16-10-2020, വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടന്ന യോഗത്തിൽ വെച്ച് ആമുഖ ഗാനത്തിന്റെ ഓഡിയോ-വിഡിയോ റിലീസ് ചലച്ചിത്ര പിന്നണി ഗായിക ഇന്ദുലേഖ വാരിയർ നിർവ്വഹിക്കുകയുണ്ടായി. തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ ഇന്ദുലേഖ വാര്യരെയും ചിത്ര അരുണിനെയും സദസ്സിന് പരിചയപ്പെട്ടുത്തി. ആമുഖ ഗാനത്തിന്റെ ചിത്രീകരണത്തിൽ മുൻ നിരയിലും അണിയറയിലും പ്രവർത്തിച്ചവരെ ശ്രീ ഹരികൃഷ്ണൻ വിശദമായി പരിചയപ്പെടുത്തി. പേരുകളെല്ലാം തന്നെ വീഡിയോയിൽ ലഭ്യമായത് കാരണം ഇവിടെ വിശദീകരിക്കുന്നില്ല. വെബ് അഡ്മിൻ നവരാത്രി ക്ലാസിക് ഫെസ്റ്റിനെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗത്തിന് വിശദംശങ്ങൾ നൽകി.

ഇന്നത്തെ യോഗത്തിൽ വിവിധ ശാഖാഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.

16-10-2020ലെ യോഗത്തിൽ ശ്രീ വിജയൻ ആലങ്ങാട് നന്ദി പറഞ്ഞപ്പോൾ 17-10-2020ലെ യോഗത്തിൽ ശ്രീ രവി പിഷാരോടി നന്ദി പ്രകാശിപ്പിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *