ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-2-2020 ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് പൊതിയിൽ പിഷാരത്ത് ശ്രീ ഗോപാലകൃഷ്ണ പിഷാരോടിയുടെ (അനിയേട്ടൻ ) വസതിയിൽ വെച്ച് പ്രസിഡണ്ട് സി.കെ.ദാമോദര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ, ശ്രീ എ.പി.രാഘവന്റെ ഈശ്വര പ്രാർത്ഥനയോടേയും ശ്രീമതി. സൗമിനി പീതാംബരന്റെ നാരായണീയ പാരായണത്തോടെയും കൂടി ആരംഭിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച Dr. ടി. ശ്രീകുമാർ ഉൾപ്പെടെ കഴിഞ്ഞ മാസം അന്തരിച്ച എല്ലാ സമാജംഗങ്ങളുടേയും സ്മരണയ്ക്കായ് യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു.
ഗൃഹനാഥൻ തന്റെ സ്വതസിദ്ധമായ പ്രഭാഷണശൈലിയിൽ നമ്മുടെ സമാജംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകതയെ പറ്റിയും, ചൊവ്വര ശാഖയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ട് യോഗത്തിന്നെത്തിയവരെ സ്വാഗതം ചെയ്തു. ഈ യോഗത്തിൽ എത്തിച്ചേർന്ന ക്ഷണിക്കപ്പെട്ട അഥിതികളായ എറണാകുളം ശാഖ പ്രസിഡണ്ട്ശ്രീ. രാംകുമാർ, സെക്രട്ടറി കൃഷ്ണകുമാർ, ശ്രീ.രാധാകൃഷ്ണൻ, ശ്രീ.സന്തോഷ് എന്നിവരെ വിജയൻ ആലങ്ങാട് യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
പിന്നീട് നടന്ന വിശദമായ ചർച്ചകളിൽ സിസംബർ മാസത്തിൽ ഒരു ജില്ലാ കുടുംബ കൂട്ടായ്മ വെയ്ക്കുവാനും തീരുമാനിച്ചു. ഇതിന്റെ സമയവും സ്ഥലവും പിന്നീട് തീരുമാനിക്കും. ശാഖാ യോഗങ്ങളിൽ അടുത്തുള്ള ശാഖയിലെ ആളുകളെയും കൂടി പങ്കെടുപ്പിച്ച് നടത്തണമെന്നുള്ള തന്റെ ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു അന്ന് അവിടെ പൂർത്തീകരിച്ചത് എന്നും രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വെബ്സൈറ്റിനു വേണ്ടി ഒരു സുപ്രധാന തുടക്കത്തിനും ചൊവ്വര ശാഖയുടെ ഈ യോഗം സാക്ഷ്യം വഹിച്ചു. വെബ്സൈറ്റിന് ആദ്യമായി കിട്ടിയ പരസ്യ വരുമാനം യോഗത്തിൽ വെച്ച് ശ്രീ.പീതാംബര പിഷാരോടിയിൽ നിന്നും വിജയൻ ആലങ്ങാട് ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ അച്ഛൻ കൊടുമുണ്ട പിഷാരത്ത് ശ്രീ.അച്ചുതപിഷാരോടിയുടെ തൊണ്ണൂറാം പിറന്നാളിന്റെ വിവരങ്ങളും ഫോട്ടോകളും പ്രസിദ്ധപ്പെടുത്തിയതിന്റെ ഭാഗമായി ലഭിച്ചതാണീ വരുമാനം. ഇത് നൽകാൻ തീരുമാനമെടുത്ത എല്ലാ മക്കൾക്കും സമാജവും വെബ്സൈറ്റും നന്ദി പറഞ്ഞു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ.മധു വായിച്ചത് യോഗം പാസാക്കി. ക്ഷേമനിധി നറുക്കെടുപ്പും നടത്തി. അടുത്ത മാസത്തെ യോഗം ചേലാമറ്റം ഗണേശ് കൃഷ്ണന്റെ വസതിയിൽ വെച്ച് മാർച്ച് 22 ന് നടത്തുവാനും യോഗം തീരുമാനിച്ചു.
ശ്രീ.രവി ആതിഥേയന്റെ കുടുംബത്തോടും യോഗത്തിനെത്തിയ എല്ലാവർക്കും നന്ദി പറഞ്ഞതോടെ യോഗം പര്യവസാനിച്ചു .
-സെക്രട്ടറി