ചിത്രകലയിൽ അഭിരുചിയുള്ളവർക്കായി നവംബർ 28നു പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ അവാർഡ് വിതരണ സമ്മേളനത്തോടനുബന്ധിച്ച് ഒരു ചിത്രകലാ പ്രദർശനം ഒരുക്കുന്നു.
10 വയസ്സിനു മുകളിലുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. A-2, A-3 സൈസ് അളവിലുള്ള ചിത്രങ്ങൾ ആയിരിക്കണം ഇതിനായി ഒരുക്കേണ്ടത്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര് വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
പ്രദർശനത്തിനുള്ള ചിത്രങ്ങൾ നവംബർ 25ന് മുമ്പേ സമാജം ആസ്ഥാന മന്ദിരത്തിൽ എത്തിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 7304470733 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ജന. സെക്രട്ടറി
1+
അച്യുതപിഷാര ടിക്ക് സാമൂചിതമായ യാത്രയയപ്പു നൽകിയ കേന്ദ്രഭാരവാഹികൾക്കു അഭിനന്ദനങ്ങൾ
കുട്ടികൾക്ക് ചിത്രകലാപ്രദർശനത്തിന് പങ്കെടുക്കാൻ വഴിയൊരുക്കുന്ന പിഷാരടി സമാജം ഭാരവാഹികൾക്കു അഭിനന്ദനങ്ങൾ.