ചെന്നൈ ശാഖയുടെ ജനുവരി മാസ യോഗം ശ്രീ എ പി നാരായണൻറെ അണ്ണാ നഗർ ഈസ്റ്റിലുള്ള ഭവനത്തിൽ വെച്ച് 26-01-2020 നു കൂടി.
നാരായണീയ പാരായണത്തോടെ തുടങ്ങിയ യോഗം പ്രസിഡണ്ട് ശ്രീ കരുണാകര പിഷാരോടിയെ അദ്ദേഹത്തിൻറെ എൺപത്തി നാലാം പിറന്നാൾ അവസരത്തിൽ ആദരിക്കുകയും അംഗങ്ങൾ അദ്ദേഹത്തിൻറെ ആശീർവാദം നേടുകയും ചെയ്തു.
പ്രണവ് ഗോപിനാഥൻ, ഹർഷ രാമചന്ദ്രൻ എന്നിവർക്ക് പത്താം തരം പരീക്ഷയിലെ വിജയത്തിന് ശാഖ നൽകുന്ന ക്യാഷ് അവാർഡ് നൽകി.
ബേബി ശിഖ അവതരിപ്പിച്ച നൃത്തം അംഗങ്ങൾക്ക് അങ്ങേയറ്റം ആസ്വാദ്യകരമായി.
ശ്രീ പി ജയരാജന്റെ നന്ദി പ്രകാശനത്തോടെയും ശ്രീ എ പി നാരായണൻറെ മറുപടി പ്രസംഗത്തോടെയും യോഗം പര്യവസാനിച്ചു.
0