കോവിഡ് അവധിക്കാലത്ത് നമ്മുടെ കുട്ടികൾ ചിത്രം വരക്കുകയാണ് , പാടുകയാണ്, നൃത്തം ചെയ്യുകയാണ്.
മറ്റു ചിലരാകട്ടെ, കരകൗശല വസ്തുക്കളുണ്ടാക്കുന്നു, വേറെ ചിലർ ടിക് ടോക് ചെയ്യുന്നു.
സാഹിത്യ വാസനയുള്ളവർ കഥകളും, കവിതകളുമെഴുതുന്നു.
സംഗീതത്തിൽ തല്പരരായവർ പാട്ടു പാടുന്നു. കവിതകൾ ചൊല്ലുന്നു.
ഇവർക്കെല്ലാം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുകയാണ് സമാജം.
നിങ്ങളുടെ കലാവിരുത് ഞങ്ങൾക്കയച്ചു തരിക. അവ വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുന്നു.
ഇന്ന് അമ്പലങ്ങളിൽ ജോലി ചെയ്യുന്ന, നമ്മുടെ കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും വീട്ടിലിരിപ്പാണ്. പലർക്കും, രാവിലെ ദേവനോ ദേവിക്കോ ഉള്ള ഒരു മാല മാത്രം കൊണ്ടു കൊടുക്കേണ്ട ജോലിയെ ഉള്ളൂ. അവർക്കും അവരുടെ കരവിരുതിന്റെ (നന്നായി കെട്ടിയ മാലയുടെ) ഫോട്ടോ ഞങ്ങൾക്കയച്ചു തരാം. അവയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
മേല്പറഞ്ഞവയിൽ ചിത്രരചന, മാല കെട്ട് എന്നിവയിൽ ഏറ്റവും നല്ല എൻട്രിക്ക് സമ്മാനം ഉണ്ട്. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനവും.
കൂടാതെ നമുക്കിടയിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നിരവധി കലാകാരന്മാരുണ്ട്. അവരും വിശ്രമത്തിലാണ്. പക്ഷെ അവരോരോരുത്തരും തങ്ങളുടെ കലാസപര്യയെ സാധകങ്ങളിലൂടെയും അഭ്യസനങ്ങളിലൂടെയും പരിപോഷിപ്പിക്കുന്നുണ്ടാവാം. അതിനിടയിൽ നമ്മുടെ അംഗങ്ങൾക്കായി ഇപ്പോൾ തയ്യാറാക്കിയ ഓരോ ചെറിയ പ്രദർശന വീഡിയോ നമുക്കയച്ചു തരിക. അത് വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുന്നതാണ് . ഒരാളിൽ നിന്നും ഒരു വിഡിയോ മാത്രമേ സ്വീകരിക്കാൻ നിവൃത്തിയുള്ളു.
രചനകൾ അയക്കേണ്ട വിലാസം mail@pisharodysamajam.com or Whatsapp to 73044 70733. Last date for receipt of Entries 30th April 2020.
മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുമ്പോൾ വ്യക്തമായും തിരശ്ചീന പ്രതലത്തിലും എടുക്കണം.
വിഡിയോകളും മുഖവെളിച്ചം കിട്ടുന്ന തരത്തിൽ എടുത്തിരിക്കണം.
രചനകൾക്കൊപ്പം രചയിതാവിൻറെ ഒരു ഫോട്ടോ, വയസ്സ്, പിഷാരത്തിന്റെ പേർ (കുട്ടികളുടെ മാതാപിതാക്കളുടെയും) സഹിതം അയച്ചു തരണം.
സമ്മാന ദാനം കോവിഡ് കാലത്തിനു ശേഷം ഉള്ള വാർഷിക പൊതു യോഗത്തിൽ വെച്ച് നൽകുന്നതാണ് . മുമ്പ് നടത്തിയ മുതിർന്നവർക്കുള്ള ചിത്ര രചന മത്സരത്തിന്റേയും മഹിളകൾക്കുള്ള കരകൗശല നിർമ്മാണത്തിന്റേയും സമ്മാനങ്ങളും അന്ന് വിതരണം ചെയ്യുന്നതാണ്.
എന്ന്,
എ രാമചന്ദ്ര പിഷാരോടി കെ പി ഹരികൃഷ്ണൻ
പ്രസിഡണ്ട് ജന. സെക്രട്ടറി
സമാജങ്ങങ്ങളെ കാര്യശേഷിയോടെ നിലനിർത്താനുള്ള ഈ തീരുമാനം ഉപകാരപ്രദമാണ്, പ്രത്യേകിച്ചും ഇളംതലമുറ പ്രസരിപ്പോട് കൂടി യിരിക്കാൻ ഒരു നല്ല സംരഭം അഭിനന്ദനീയമാണ്, എല്ലാ ഭാവുകങ്ങളും നേരുന്നു
ഇത്രയും കാര്യക്ഷമതയോടെ വെബ്സൈറ്റ് നടത്തിക്കൊണ്ടുപോകുന്ന സംഘത്തിന് (പ്രത്യേകിച്ച് മുരളിക്ക്)ഹാർദ്ദമായ ആശംസകൾ