യുവ എഴുത്തുകാരി ശ്രീമതി അശ്വതി എ. എസ് രചിച്ച SOULFUL SOLILOQUIES :EXPLORING EMOTIONS എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം 2024 ജനുവരി 7, ഞായറാഴ്ച്ച വൈകീട്ട് 3 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വെച്ച് പ്രശസ്ത കവിയും ചെറു കഥാകൃത്തുമായ ശ്രീ സുരേഷ് തെക്കീട്ടിൽ പ്രകാശനം ചെയ്യുന്നു.
കൂടാതെ ശ്രീമതി കീർത്തി സോഫിയ പൊന്നച്ചൻ (അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ് സാഹിത്യം കാർമൽ കോളേജ്, മാള), ശ്രീ മനു മങ്ങാട്ട് (കവി, റിസർച്ച് കൺസൾട്ടന്റ് ആന്റ് ഗൈഡ്, ട്രാൻസ്ലേറ്റർ, കൗൺസിലർ, NET ഇംഗ്ലീഷ് മെന്റർ), ശ്രീ ടി. പി ഭരതൻ (റിട്ട പ്രിൻസിപ്പൽ, പെഴുന്തറ എച്ച്. എം. ജി. എൽ. പി സ്കൂൾ), ശ്രീമതി ജയ നാരായണൻ പിഷാരടി (റിട്ട പ്രിൻസിപ്പൽ, ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ, അൽ ഐൻ, യു. എ. ഇ ), ശ്രീ ഗോപൻ പഴുവിൽ (തുളസീദളം പത്രാധിപർ) തുടങ്ങിയവർ പങ്കെടുക്കുന്നു.
തുളസീദളത്തിലൂടെ ഏവർക്കും സുപരിചിതനായ ശ്രീ അരവിന്ദാക്ഷൻ സേലം (വട്ടേനാട് പിഷാരം) എന്ന പ്രതിഭാ ധനനായ എഴുത്തുകാരന്റെ മകളാണ് ശ്രീമതി അശ്വതി. അമ്മ ശ്രീമതി സുഭദ്ര ടി. പി (പാതായ്ക്കര പിഷാരം), ഭർത്താവ് രാജ് മോഹൻ (ആറ്റൂർ), മക്കൾ ധീരജ് രാജ്, ദേവദത്ത് രാജ്
ശ്രീമതി അശ്വതിക്ക് പിഷാരടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ സംയുക്ത ആശംസകൾ!
Congratulations to Smt Aswathi & best wishes .