ഭവനസമുന്നതി പദ്ധതി 2021-22 – ജീർണ്ണ ഭവനങ്ങളുടെ പുനരുദ്ധാരണം
സംവരണേതര വിഭാഗത്തിൽപ്പെടുന്നവരുടെ ജീർണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷന്റെ ഭവനസമുന്നതി പദ്ധതി പ്രകാരം നാല് ലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവർക്കാണ് മുൻഗണന. എ.എ.വൈ. റേഷൻ കാർഡുടമകൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ ഏപ്രിൽ 13-നു മുമ്പായി അപേക്ഷിക്കണമെന്ന് മുന്നാക്കക്ഷേമ സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കാം. നിബന്ധനകളും അപേക്ഷാ ഫോറവും ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം. Bhavana_Samunnathi_Application/നിബന്ധനകളും അപേക്ഷാ ഫോറവും 3+
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed