ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ ഭദ്രപ്രിയ പുരസ്‌കാരത്തിന് പുലാമന്തോൾ ശാന്തി ഹോസ്പിറ്റൽ MD വട്ടേനാട്ട് മഠത്തിൽ പിഷാരത്ത് ഡോ. വി എം വാസുദേവൻ അർഹനായി.
5001 രൂപയും പ്രശസ്തി പത്രവും കൂടിയുള്ള പുരസ്‌കാരം മാർച്ച് 30 ഞായറാഴ്ച രാവിലെ 10 നു ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ നൽകും.
വല്ലച്ചിറ പിഷാരത്ത് ഡോ. തുളസിയാണ് പത്നി. മക്കൾ: ഡോ. വാണി, ഡോ. വരുൺ.
പിഷാരോടി സമാജം പിൽഗ്രിമേജ് ട്രസ്റ്റ് ഭരണസമിതിയംഗം കൂടിയായ ഡോ. വാസുദേവന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
12+
Congratulations
Congrats Vasudevetta
ഡോ. വാസുദേവൻ നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്കുള്ള അംഗീകാരം. അഭിപ്രായങ്ങൾ. കൂടുതൽ സേവനനിരതനാകുവാൻ
അദ്ദേഹത്തിനു കഴിയട്ടെ. കൂടുതൽ സമ്മാനിതനാകട്ടെ.
Congratulations Dr. Vasudevan 🌹🙏
അഭിനന്ദനങ്ങൾ 🌹