ബെംഗളൂരു ശാഖയുടെ ജനുവരി മാസത്തെ യോഗം, 2020 ജനുവരി 26 ന്, ഞായറാഴ്ച, 10 മണിക്ക്, പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടിയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ വച്ച് നടത്തി.
ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു, തുടർന്ന് ശ്രീ നന്ദകുമാർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഈ അടുത്തകാലത്ത് നമ്മെ വിട്ട് പിരിഞ്ഞ സമുദായഅംഗങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
മാർച്ച് 2020-ൽ ഒരു വാർഷിക പൊതുയോഗം വിളിച്ചു ചേർക്കാമെന്നും പൊതുയോഗത്തിന്റെ കാര്യപരിപാടികളെ പറ്റി അടുത്ത മീറ്റിംഗിൽ കൂട്ടായ തീരുമാനമെടുക്കാമെന്നും സദസ്സ് ഒന്നടങ്കം തീരുമാനിച്ചു. വാർഷിക പൊതുയോഗത്തിനു മുന്നോടിയായി സമാജത്തിന്റെ രജിസ്ട്രേഷൻ പുതുക്കലും, ബാങ്ക് അക്കൗണ്ട് സജീവമാക്കുകയും അടിയന്തിരമായി ചെയ്യണമെന്ന് പ്രസിഡണ്ട് പരാമർശിച്ചു.
നമ്മുടെ പ്രസിദ്ധീകരണമായ തുളസീദളത്തിന്റെ ബാംഗ്ലൂർ ശാഖയിലെ സ്ഥിരം വരിക്കാർ അതിന്റെ വരിസംഖ കൃത്യമായി അടക്കണമെന്നും വിട്ടുപോയിട്ടുള്ള വരിക്കാരെ തുടർവരിക്കാരാവാനും യോഗം നിർദ്ദേശിച്ചു.
കഴകജീവനക്കാർ ഒരുക്കുന്ന മാലയുടെ വർദ്ധിത ദ്രവ്യ വിഹിതത്തിനായി ഹൈക്കോടതിയിൽ എത്തിയ പരാതിയിൽ കേന്ദ്രസമിതിക്ക് പൂർണ്ണ പിന്തുണയും ബാംഗ്ലൂർ സമാജം അറിയിച്ചു.
ലഘുവായ ചായസൽക്കാര ശേഷം സെക്രട്ടറി നന്ദിപ്രകടിപ്പിച്ചുകൊണ്ട് സദസ്സ് തൽക്കാലം പിരിഞ്ഞു. അടുത്ത മാസത്തെ യോഗം, ഫെബ്രുവരി-16 ന്, രാവിലെ 10 മണിക്ക്, ശ്രീ: രഘു എ പി യുടെ ഹൂഡിയിലെ അപ്പാർട്മെൻറ്റിൽ വച്ച് നടത്തുന്നതാണ്.
സെക്രട്ടറി
👍