ബാബു നാരായണൻ അനുസ്മരണം നടത്തി

യുവചൈതന്യം ജൂലൈ ലക്കം, ബാബു നാരായണൻ അനുസ്മരണപ്പതിപ്പിന്റെ ഓൺലൈൻ പ്രകാശനം ഇന്ന് വൈകീട്ട് 8 മണിക്ക് ചേർന്ന അനുസ്മരണ യോഗത്തിൽ വെച്ച് യുവചൈതന്യം ചീഫ് എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ നിർവ്വഹിച്ചു.

Home

സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ആദ്ധ്യക്ഷത്തിൽ ചേർന്ന യോഗത്തിലേക്ക് ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ എല്ലാ അംങ്ങളെയും സ്വാഗതം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രസിഡണ്ട്, ജന. സെക്രട്ടറി, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, തുളസീദളം മാനേജർ ശ്രീ പി. മോഹനൻ എന്നിവർക്കു പുറമെ സർവ്വശ്രീ രാജൻ സിത്താര, സി പി അച്യുതൻ, മുരളി മാന്നനൂർ, ജഗദീശ് പിഷാരോടി, ഗോകുലകൃഷ്ണൻ, വി പി മധു, വിജയൻ ആലങ്ങാട്, മണിപ്രസാദ്‌, ദിനേഷ് പിഷാരോടി ശ്രീമതി രജിത തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ബാബുവേട്ടന്റെ സമാജത്തോടുള്ള ആഭിമുഖ്യവും പ്രവർത്തനങ്ങളും തുടരുക എന്നതാണ് നമുക്ക് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലിയെന്ന് അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി ജ്യോതി ബാബു അഭിപ്രായപ്പെട്ടു.

ഈ ലക്കം ബാബുവേട്ടന്റെ അനുസ്മരണപ്പതിപ്പായി ഇറക്കാൻ കഴിഞ്ഞതിലും, അനുസ്മരണപ്പതിപ്പിലേക്ക് സിനിമാ രംഗത്തടക്കമുള്ള പ്രമുഖരുടെ ലേഖനങ്ങൾ സംഘടിപ്പിച്ച് അനുസ്മരണപ്പതിപ്പ് മികച്ചതാക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം എഡിറ്റർ വി. പി മുരളീധരൻ പങ്കുവെച്ചു. അതിനായി പ്രയത്നിച്ച ബാബുവേട്ടന്റെ കുടുംബത്തോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തുടർന്ന് അനുസ്മരണസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി 9 മണിക്ക് യോഗം പര്യവസാനിച്ചു.

3+

5 thoughts on “ബാബു നാരായണൻ അനുസ്മരണം നടത്തി

  1. Congratulations to Yuvachaithanyam and Samajam teams to organize Babu Narayanan Anusmaranam and release of special edition through online. It was a wonderful experience for all of us to participate

    0
  2. Congratulations for Samajam anusmaranam of Babu Narayanan and release of Yuvachaithanyam. Also Congrats for Samajam team members for arranging online Anusmarana Yogam. Special Congrats for Samajam Web Team members under the guidance of Shri Murali.

    0
  3. ബാബുവേട്ടൻ വീഡിയോ അനുസ്മരണ യോഗം വളരെ നന്നായിരുന്നു. കേന്ദ്ര ഭരണ സമിതിയും , വെബ്സൈറ്റ് ടീം ചേർന്ന് ഒരുക്കിയ മീറ്റിങ്ങ് ബാബുവേട്ടന്റെ പ്രവർത്തന ഓർമ്മ കളിലൂടെ കടന്നു പോയി
    മുരളി ലീഡ് ചെയുന്ന വെബ്സൈറ്റ് ടീം ന് അഭിനന്ദനങ്ങൾ

    0
  4. Thank you, the organisors, in arranging this e-meet.

    Everybody spoke from the bottom of their heart and recollected their interactions with Babu.

    I always keep Babu in high esteem because of his three traits. Firstly, he was always joyful. In spite of his many problems, he was always pleasing. Secondly, he was having a unique ability wherein with just one interaction with somebody, he was able to make an “indelible mark” in the mind of the other person. Thirdly, though he was meeting many people at various levels, when he was speaking to somebody, he would come down to the level of other person, whereby the other person felt that he had been meeting him for a long time as a family friend! Above all, his insatiable zeal and dedication to cinema which can be seen in all his films. Though I met him only on a few occasions, I cherish pleasant memories of my interaction with Babu. He was a man having clarity in thought, purity in heart and sincerity in action!

    My “saadar pranaam” to him on this death anniversary.

    Kuttikrishnan P.P.
    Vasai Road (Mumbai)

    0
  5. നമ്മുടെ എല്ലാമെല്ലാ മായിരുന്ന ബാബുനാരായണന്റെ അനുസ്മരചടങ്ങു ഭംഗിയായി നിർ വ്വ ഹിച്ചതിനു സമാജം ഭാരവാഹികൾക്കു അഭിനന്ദനങ്ങൾ

    0

Comments are closed.