രമ പിഷാരോടിക്ക് അഴീക്കോട് തത്വമസി പുരസ്‌കാരം

ഈ വർഷത്തെ സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരത്തിൽ കവിത വിഭാഗത്തിനുള്ള പുരസ്‌കാരം രമാ പിഷാരടിക്ക് ലഭിച്ചു. ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം എന്നീ കൃതികൾ പരിഗണിച്ചാണ് പുരസ്‌കാരം.

റിട്ടയർഡ് ജസ്റ്റീസ് കെമാൽ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാർ (ചെയർമാൻ), അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രൻ നായർ, പ്രസന്നൻ ആനിക്കാട്, ജി. പ്രകാശ്, അനിത കെ.ആർ., ബിജു കുഴിമുള്ളിൽ തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനൽ എന്നിവർ ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഡോ. സുകുമാർ അഴീക്കോട്‌ – തത്ത്വമസി പുരസ്കാരം.

മെയ് 12-ന് മലപ്പുറത്ത് വെച്ചു നടക്കുന്ന ‘തത്ത്വമസി’ സാഹിത്യോത്സവത്തിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകും.

ശ്രീമതി രമ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

4+

3 thoughts on “രമ പിഷാരോടിക്ക് അഴീക്കോട് തത്വമസി പുരസ്‌കാരം

  1. Congratulations to Rema Pisharody. Best wishes. Hope she may achieve still higher in future.

    0

Leave a Reply

Your email address will not be published. Required fields are marked *