വൈകക്ക് കൈരളി സരസ്വതി സാഹിത്യ പുരസ്കാരം

കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതി വിവിധ സാഹിത്യ മേഖലകളിൽ നിന്നുമുള്ളവർക്ക് പുരസ്കാരം ( 20000 രൂപ വീതം) നൽകുന്നു.

ഇതിൽ മിനിക്കഥ വിഭാഗത്തിൽ വൈക എന്ന ഗീത സതീഷ് പിഷാരോടിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നു.

താഴെപ്പറയുന്നവയാണ് മറ്റു പുരസ്‌കാരങ്ങൾ:
നോവൽ – ജേക്കബ് ഏബ്രഹാം ( കുമരി), ചെറുകഥ – സ്മിതാ ദാസ് (ശംഖുപുഷ്പങ്ങൾ), ബാലസാഹിത്യം – കെ.എം. ഹാജറ ( പനിനീർപ്പൂവ്), വൈജ്ഞാനികം – ഡോ.എം.എൻ.ആർ.നായർ ( വിവിധ ഗ്രന്ഥങ്ങൾ), മിനിക്കഥ– വൈക ( വൈകയുടെ കഥകൾ).

കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി സാഹിത്യ പ്രതിഭാ പുരസ്കാരം രവിവർമ തമ്പുരാന് ആണ് നൽകുന്നത്. 25000 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പുരസ്കാരം തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഡിസംബർ 28നു സമർപ്പിക്കും.

ശുകപുരത്ത് പിഷാരത്ത് ഗീത  വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ: അനന്യ.

ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

 

7+

10 thoughts on “വൈകക്ക് കൈരളി സരസ്വതി സാഹിത്യ പുരസ്കാരം

  1. ഗീത സതീഷ് പിഷാരോടിയ്ക്കു അനുമോദനങ്ങൾ 🙏🌹🙏

    1+
  2. വൈകക്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷിക്കുന്നു,, അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *