സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം ഒറ്റപ്പാലം ഹരിക്ക്

മട്ടന്നൂർ പഞ്ചവാദ്യ സംഘം നൽകുന്ന ഇത്തവണത്തെ മദ്ദളവാദ്യ കലാനിധി  സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം, തിമില വാദന കലയിലെ അതുല്യ പ്രതിഭ ശ്രീ ഒറ്റപ്പാലം ഹരിക്കു നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
,
സദനം രാമചന്ദ്രമാരാർ സ്മാരക എൻഡോവ്മെന്റ് അവാർഡ്‌ വാദ്യകലാകാരൻ ശ്രീ നടുവട്ടം നിത്യാനന്ദനും നൽകുന്നതാണ്.

അവാർഡുകൾ ജനുവരി 9 നു മട്ടന്നൂരിൽ വെച്ച് നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ സമ്മാനിക്കും.
11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ.

ശ്രീ ഹരിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ!

Ottappalam Hari

2+

2 thoughts on “സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം ഒറ്റപ്പാലം ഹരിക്ക്

  1. വാദ്യകലാ പുരസ്‌കാരം ലഭിച്ച ഒറ്റപ്പാലം ശ്രീ ഹരിക്കു അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *