എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പുരസ്‌കാരം

തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പ്രഥമ പുരസ്‌കാരം ലഭിച്ചിരിക്കുന്നു.

ശ്രീദുർഗ്ഗ കലാനിലയം പൂർവ്വ വിദ്യാർത്ഥികൾ എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മയുടെ പ്രഥമ ചരമ ദിനത്തിൽ നൽകുന്ന പുരസ്‌കാരം എ പി സരസ്വതി ടീച്ചറുടെ സംസ്കൃത അദ്ധ്യാപിക, കൈകൊട്ടിക്കളി എന്ന കലയ്ക്കു നൽകിയ സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് നൽകുന്നത്.

2021 ഡിസംബർ 8 നു ഉച്ചക്ക് 2 മണിക്ക് പനങ്ങാട്ടുകര ഗ്രാമീണ വായനശാല ഹാളിൽ ചേരുന്ന ശ്രീദേവി ബ്രാഹ്മണിയമ്മ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം നൽകും.

സരസ്വതി ടീച്ചർക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് കാണാം…

7+

5 thoughts on “എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പുരസ്‌കാരം

  1. Congratulations to Smt. A.P. Saraswathy Teacher from all of us in Thiruvananthapuram Shakha.

    0

Leave a Reply

Your email address will not be published. Required fields are marked *