പിഷാരോടി സമാജത്തിന്റെ ആസ്ഥാന മന്ദിരം നവീകരിച്ച വിവരം സമുദായ അംഗങ്ങൾക്ക് അറിവുള്ളതാണല്ലോ.
ആസ്ഥാനമന്ദിരത്തിൽ 3 ഹാളുകൾ ആണ് ഉള്ളത്. താഴത്തെ നിലയിൽ പിഷാരോടിമാരുടേതായ പിണ്ഡം അടിയന്തിരം ക്രിയാദികളോടെ നടത്തുന്നുണ്ട്. രണ്ടാം നിലയിൽ “പണ്ഡിതരത്നം കെ പി നാരായണ പിഷാരോടി AC ഓഡിറ്റോറിയവും” മൂന്നാം നിലയിൽ അതെ വലിപ്പത്തിലുള്ള ഡൈനിംഗ് ഹാളുമാണ് ഉള്ളത്.
കോവിഡ് സാഹചര്യത്തിലും AC ഓഡിറ്റോറിയത്തിലും, ഡൈനിംഗ് ഹാളിലും വളരെ സൗകര്യത്തോടെ പരിപാടികൾ നടത്തി വരുന്നു.
ഓഡിറ്റോറിയത്തിൽ 145 പേർക്ക് ഇരിക്കാവുന്ന സൗകര്യവും ഡൈനിംഗ് ഹാളിൽ ഒരു പ്രാവശ്യം 70 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവും ഉണ്ട്. മറ്റ് സമുദായക്കാരും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുമുണ്ട്.
നമ്മൾ (പിഷാരോടി കുടുംബങ്ങൾ ) ഈ സൗകര്യങ്ങൾ വേണ്ട വിധം ഉപയോഗിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. പ്രത്യേകിച്ച് തൃശൂർ നഗരപരിസരത്തുള്ളവർ. ഇത്ര ചുരുങ്ങിയ ചാർജ്ജിൽ ഒരു ഹാളും തൃശൂർ പരിസരത്ത് ലഭ്യമാണെന്ന് തോന്നുന്നില്ല.
സൗകര്യങ്ങൾ:
- എല്ലാ ഫ്ലോറുകളിലും കോർപ്പറേഷൻ വെള്ളം ഉപയോഗിക്കാവുന്ന തരത്തിൽ 4000 ലിറ്റർ സംഭരിക്കുന്ന ടാങ്ക്, വാട്ടർ ഫിൽറ്റർ.
- AC ഓഡിറ്റോറിയം – 3 ഫേസ് പവർ കണക്ഷനോട് കൂടി.
- പവർ ഇൻവെർട്ടർ.
- ഓഡിയോ സിസ്റ്റം(ചെറിയ പരിപാടികൾക്ക് ഉതകുന്ന തരത്തിൽ)
വിവാഹ നിശ്ചയം, പിറന്നാൾ, കുടുംബ സംഗമം, ഒത്തുചേരൽ ഈ വക കാര്യങ്ങൾ സമാജത്തിന്റെ സഹകരണത്തോടെ നിർദ്ദേശാനുസരണം നടത്തിക്കൊടുക്കുന്നുണ്ട്. പിഷാരോടിമാരുടെ പരിപാടികൾക്ക് ഓരോ ഫ്ലോറിനും ₹ 5000(പിഷാരോടിമാർക്ക്) ആണ് സമാജം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പിണ്ഡാടിയന്തിരത്തിന് സ്‌പെഷ്യൽ ഡിസ്‌കൗണ്ട്ഡ് റേറ്റ് ആയ ₹4000 ആണ് തീരുമാനിച്ചിരിക്കുന്നത്.
ഈ സൗകര്യങ്ങൾ എല്ലാവരും വേണ്ടും വിധം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്
ജനറൽ സെക്രട്ടറി
കെ.പി.ഹരികൃഷ്ണൻ
9447329698
Very glad indeed to know .
Best Wishes.
Nice🙏