ചരിത്രത്തിൽ ആദ്യമായി, പ്രവാസി വിദ്യാർത്ഥികളായ മലയാളം മിഷന്റെ നീലക്കുറിഞ്ഞി വിജയികൾക്ക് കോൺവോക്കേഷൻ നൽകി. തിരുവനന്തപുരത്ത് വച്ച് 13/09/2024 ന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ആണ് ആദരം നിർവ്വഹിച്ചത്. ഈ വിദ്യാർത്ഥികളെ പ്രാപ്തരായ അദ്ധ്യാപകരെയും ഈ ചടങ്ങിൽ ആദരിച്ചു.
മുംബൈ ശാഖാംഗമായ നീലക്കുറിഞ്ഞി മുംബൈ ചാപ്റ്റർ ആദ്യ ബാച്ച് അദ്ധ്യാപിക ശ്രീമതി ആശ മണിപ്രസാദിനേയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു.
മുംബൈ ശാഖാ സെക്രട്ടറി അഡ്വ. മണി പ്രസാദിന്റെ പത്നിയാണ് ആശ. മകൾ നിയമ വിദ്യാർത്ഥിനിയായ അനഘ. മഞ്ഞളൂർ പിഷാരത്ത് ശ്രീ ചന്ദ്രശേഖരൻന്റെയും ചെറുകുന്ന് തെക്കെ വീട് പിഷാരത്ത് ശ്രീമതി സരസ്വതിയുടെയും മകളാണ് ആശ മണിപ്രസാദ് .
ശ്രീമതി ആശക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങൾ !
Congratulations Asha 🌹
Congratulations