അർജുൻ കദളീവനത്തിന് വിദേശ സർവ്വകലാശാലയിൽ നിന്നും ഡിസ്റ്റിങ്ക്ഷനോട് കൂടി ഡിഗ്രി

കാനഡയിലെ തോംപ്‌സൺ റിവേഴ്‌സ് സർവകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ (എക്കണോമിക്സ്) മേജർ ചെയ്ത്, ഡിസ്റ്റിങ്ക്ഷനോട് കൂടി അർജുൻ കദളീവനം ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിഗ്രി കരസ്ഥമാക്കി.

പാലൂർ സ്വദേശികളായ മഹാദേവമംഗലത്തു പിഷാരത്ത് രമണിയുടെയും കദളീവനം മധുവിന്റെയും, മൂത്ത പുത്രൻ അർജുൻ പ്ലസ് 2 പഠനത്തിനുശേഷമാണ് 2017 ഡിസംബറിൽ കാനഡയിലേക്ക് ഉപരിപഠനത്തിനായി പോയത്.

പഠന സമയത്ത് Dr മെങ് സൺ എന്ന തൻറെ പ്രൊഫസറുടെ മാർഗ്ഗദർശനത്തിൽ, കോവിഡ്-19 മഹാമാരി കാരണം തളർന്നുപോയ കാനേഡിയൻ സമ്പദ് വ്യവസ്ഥയെ ഉത്തെജിപ്പിക്കാനുള്ള മോണിറ്ററി പോളിസി രൂപീകരണത്തിൽ മുൻകൈയ്യെടുക്കുകയും, അത് നേരിട്ട് കാനഡയിലെ സെൻട്രൽ ബാങ്കുമായി ചർച്ചചെയ്യുകയും ചെയ്‌തു ശ്രദ്ധ നേടിയിരുന്നു. ഇതിനു വേണ്ടി ഉപയോഗിച്ച ഡൈനാമിക് സ്റ്റോക്കാസ്റ്റിക് ജനറൽ എക്വിലിബ്രിയം മോഡൽ (DSGE) ഇന്ന് PhD വിദ്യാർത്ഥികളും, ഗവേഷകരും അവരുടെ പഠനത്തിനു വേണ്ടി ഉപയോഗിച്ചു വരുന്നു. കോഴ്‌സിലെ ഇതര വിഷയങ്ങൾക്കുപരി ഈ പഠനത്തിന് വേണ്ടിയും തന്റെ അവസാനത്തെ 2 വർഷങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു.

പഠന കാലയളവിൽ എക്കണോമിക്സ് ഡിപ്പാർട്മെന്റിൽ ടീച്ചിങ് അസിസ്റ്റന്റ് ആയും, റിസർച്ച് അസിസ്റ്റന്റ് ആയും (Dr. ലോറ ലാംബ്, Dr. ബെലായേറ്റ് ഹൊസൈൻ, Dr. ജെയിംസ് ഗൈസ്ഫോർഡ് എന്നിവരുടെ കൂടെ) ജോലി ചെയ്യുകയും, സ്കോളർഷിപ്പുകൾ നേടുകയും ചെയ്തിരുന്നു അർജുൻ.

2021-ലെ ബ്രിട്ടീഷ് കൊളംബിയ ലഫ്റ്റനന്റ് ഗവർണറുടെ മെഡലിനുവേണ്ടിയുള്ള തോംപ്‌സൺ റിവേഴ്‌സ് സർവകലാശാലയിൽ നിന്നുമുള്ള നോമിനികളിൽ ഒരാൾ കൂടിയായിരുന്നു അർജുൻ കദളീവനം.

സാമ്പത്തികശാസ്ത്രത്തിൽ ഉപരിപഠനത്തിന്‌ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുവേണ്ടി ഒരു പ്ലാറ്റ് ഫോം രൂപകൽപനചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ അർജുൻ.

പഠന ശേഷം കാനഡയിൽ തന്നെ പ്രാദേശിക ഗവണ്‍മെന്റിന്റെ ഇക്കണോമിക് ഡെവലപ്മെന്റ് ലിയേസാൻ ഉപദേശകനായി ഇപ്പോൾ ജോലി ചെയ്തു വരുന്നു. അതോടൊപ്പം തന്നെ സർവകലാശാലയിൽ Dr. മെങ് സൺന്റെ മാർഗദർശനത്തിൽ ഗവേഷണവും തുടർന്നുകൊണ്ടിരിക്കുന്നു.

അർജുന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

14+

3 thoughts on “അർജുൻ കദളീവനത്തിന് വിദേശ സർവ്വകലാശാലയിൽ നിന്നും ഡിസ്റ്റിങ്ക്ഷനോട് കൂടി ഡിഗ്രി

Leave a Reply

Your email address will not be published. Required fields are marked *