അർജ്ജുൻ കദളീവനവും സംഘവും ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ഉപദേശകർ

ബാങ്ക് ഓഫ് കാനഡയുമായി തങ്ങളുടെ ചിന്തകൾ പങ്കിടാൻ അവസരം ലഭിച്ചതിന് ശേഷം Thompson Rivers University വിദ്യാർത്ഥികളുടെ ഒരു ചെറു സംഘം ആഘോഷത്തിമർപ്പിലാണ്. സംഘത്തെ നയിക്കുന്നതാകട്ടെ ഒരു പിഷാരോടി യുവാവ്.

കാനഡയുടെ സാമ്പത്തിക രംഗത്തെ വാർഷിക പണനയത്തിന്റെ പങ്കിനെ കുറിച്ച് മനസ്സിലാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സർവ്വകലാശാലാ മത്സരമായ ഗവർണർ ചലഞ്ചിൽ പങ്കെടുത്ത് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചതാണ് ഈ സന്തോഷത്തിനു കാരണം.

അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കിടയിൽ സാമ്പത്തിക ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്ക് ഓഫ് കാനഡയാണ് വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം വെല്ലുവിളി വളരെ നിർണ്ണായകമാണ്, കാരണം പകർച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും.

പണപ്പെരുപ്പം കുറഞ്ഞതും സുസ്ഥിരവും ആയി നിലനിർത്തണമെങ്കിൽ എടുക്കേണ്ട തീരുമാനങ്ങളിലെത്താൻ – 2% പണപ്പെരുപ്പ ലക്ഷ്യം വെച്ച്, ബാങ്ക് ഗവേണിങ് കൗൺസിലിന്റെ ഉപദേശകന്റെ റോളിൽ വിദ്യാർത്ഥികളെ കൊണ്ട് സാമ്പത്തിക നയ തീരുമാനമെടുക്കുന്ന പ്രക്രിയയെയാണ് ഗവർണർ ചലഞ്ച് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കെടുക്കുന്ന യൂണിവേഴ്സിറ്റി ടീമുകൾ സാമ്പത്തിക സംഭവവികാസങ്ങൾ വിശകലനം ചെയ്യുകയും ബാങ്കിന്റെ പ്രധാന പലിശ നിരക്ക് ഉയർത്തണോ, അത് കുറയ്ക്കണോ അല്ലെങ്കിൽ മാറ്റമില്ലാതെ വിടേണമോ തുടങ്ങിയ കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ കാര്യകാരണ സഹിതം വ്യക്തമാക്കണം.

അത്തരം ഒരു ചലഞ്ചിലാണ് നാല് പേരുടെ സംഘത്തിന് അഭിനന്ദനം ലഭിച്ചത്. അവർ വാർഷിക ബാങ്ക് ഓഫ് കാനഡ ഗവർണേഴ്സ് ചലഞ്ചിൽ പങ്കെടുത്തു. ഈ വർഷം അവരുടെ ആശയങ്ങൾ COVID-19 പകർച്ചവ്യാധിയിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് ഘടന എങ്ങനെ വീണ്ടെടുക്കും എന്ന ചിന്തയിൽ ഉൾപ്പെട്ടത് പോലെ അല്പം വ്യത്യസ്തമായിരുന്നു.

വിദ്യാർത്ഥികൾ കനേഡിയൻ-ലോക സാമ്പത്തിക രംഗത്തെ സമീപകാല സംഭവങ്ങളും സംഭവവികാസങ്ങളും വിശകലനം ചെയ്ത് ഏതാണ്ട് ഒരു മാസം ഗവേഷണം ചെയ്ത ശേഷം ശുപാർശകൾ തയ്യാറാക്കി ഗവർണ്ണക്ക് സബ്മിറ്റ് ചെയ്യുകയായിരുന്നു ,” ടീം ലീഡർ അർജ്ജുൻ കദളീവനം പറയുന്നു.

അശാബ് ഖുറേഷി, പോൾ അത്താനാസിയോസ്, യാഷ് മിശ്ര, പരിശീലകൻ ഡോ. മെങ് സൺ എന്നിവരടങ്ങുന്നതാണ് TRU ടീം. എല്ലാവരും സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ചിലർ ഡിഗ്രിയുടെ മൂന്നാമത്തെയോ നാലാമത്തെയോ വർഷ വിദ്യാർത്ഥികളാണ്.

അർജ്ജുൻ പാലൂർ കദളീവനത്തിൽ മധുവിന്റെയും മഹാദേവമംഗലം പിഷാരത്ത് രമണിയുടെയും മകനാണ്. സഹോദരൻ ഉണ്ണികൃഷ്ണൻ പ്ലസ് 1 വിദ്യാർത്ഥിയാണ്.

അർജ്ജുന് അഭിനന്ദനങ്ങൾ.

11+

13 thoughts on “അർജ്ജുൻ കദളീവനവും സംഘവും ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ഉപദേശകർ

Leave a Reply

Your email address will not be published. Required fields are marked *