പാലക്കാട് ജില്ലാ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സീനിയർ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആമയൂർ പിഷാരത്ത് വേണുഗോപാലൻ ചാമ്പ്യനായി.
ഇതോടെ ഏപ്രിൽ 3 നു തൃശൂരിൽ നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടി.
കാട്ടുതൃക്കോവിൽ പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും ആമയൂർ പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് വേണുഗോപാലൻ. ഭാര്യ: പാലൂർ വൃന്ദാവനത്തിൽ ഇന്ദിര. മക്കൾ : അശോക്, അജയ്.
PWD യിൽ നിന്നും ജൂനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത വേണുഗോപാലൻ പട്ടാമ്പി ശങ്കരമങ്കലത്താണ് താമസം.
ശ്രീ വേണുഗോപാലന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
10+
Congrats 🙏
Hearty congratulations and best wishes for the future, dear Mr. Venu
Congratulations Venugopal!