പാരദർശി – നാടോടിക്കഥാ ശേഖരം

-മുരളി, മാന്നനൂർ

ജീവിതഗന്ധിയായ ഉത്തരേന്ത്യൻ നാടോടിക്കഥകൾ സമ്പാദിച്ച്, അവ കോർത്തിണക്കി പാലനൂർ പിഷാരത്ത് നാരായണൻ കുട്ടി  തയ്യാറാക്കിയതാണ് “പാരദർശി” എന്ന കഥാ സമാഹാരങ്ങൾ.

 

നമ്മുടെ നാട്ടിലെയും മറുനാടുകളിലെയും സംസ്കാരവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വൈചിത്ര്യം ആസ്വദിക്കാൻ അവസരം ഈ കഥകളിലൂടെ ലഭിക്കുന്നു.

ഒന്നും രണ്ടും ഭാഗങ്ങൾ തിരുവനന്തപുരം “SIGN BOOKS”ആണ് പസിദ്ധീകരിച്ചിട്ടുളളത്. മൂന്നും നാലും ഭാഗങ്ങൾ തച്ചമ്പാറ APPLE BOOKS ഉം.

പാലനൂർ പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും ആണ്ടാം പിഷാരത്ത് രാഘവ പിഷാരോടിയുടെയും പുത്രനായ നാരായണൻ കുട്ടി 09-02-1987 മുതൽ വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ ഗവ: ഹൈസ്കൂളുകളിൽ ഹിന്ദി അദ്ധ്യാപകനായി ജോലിചെയ്ത് 31-03-2016 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. നിലവിൽ പെരിന്തൽമണ്ണ PERFECT T.T.I..ൽ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ടിച്ചു വരുന്നു.

സഹധർമ്മിണി സ്രാമ്പിക്കൽ പിഷാരത്ത് സുമംഗലാ ദേവി, മീര, രാഹുൽ(മക്കൾ) അജയ്‌ കുമാർ (മരുമകൻ), നിരഞ്ജൻ(പേരക്കുട്ടി) എന്നിവരുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

0

5 thoughts on “പാരദർശി – നാടോടിക്കഥാ ശേഖരം

Leave a Reply

Your email address will not be published. Required fields are marked *