മുതിർന്നവർക്കൊരു ചിത്രരചനാ മത്സരം
മുതിർന്നവർക്കായി ഒരുക്കിയ ചിത്രരചനാ മത്സരം ഇന്ന് ഒമ്പതാം ദിവസം പരിസമാപ്തിയിലെത്തിയിരിക്കയാണ്.
98 വയസ്സുള്ള മുത്തശ്ശനാൽ ഗണപതിക്കൈ കുറിച്ച ഈ മത്സരത്തിൽ ഓരോ ദിനവും ഇതൾ വിരിഞ്ഞത് കരവിരുതിന്റെ അഭൗമ ചാരുതയാർന്ന രചനകളാണ്.
ഓരോരചനയും ഒന്നിനൊന്ന് മെച്ചം…
ഓരോ ഇതളും വിടരുമ്പോൾ ഇതാണ്, ഇതാണ് മികച്ച സൃഷ്ടിയെന്ന് നാമോരോരുത്തരുടെയും മനം മന്ത്രിക്കുകയായിരുന്നു.
ഇനി കാത്തിരിക്കേണ്ടതില്ല.
ഫലങ്ങൾ ഇതാ നിങ്ങൾക്കു മുമ്പിൽ.
ചിത്രകലാദ്ധ്യാപകനായ ശ്രീ. പടുതോൾ വാസുദേവൻ ആണ് ഇതിൻറെ മൂല്യനിർണ്ണയം നടത്തിയത്.
ഇതിൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി അറിയിക്കട്ടെ. പ്രത്യേകിച്ച് പ്രായത്തിൻറെ അവശതകളെ അവഗണിച്ച് ഈ മത്സരത്തിലേക്ക് രചനകൾ അയച്ചു തന്ന നമ്മുടെ തൊണ്ണൂറു കഴിഞ്ഞ രണ്ടു മുത്തശ്ശന്മാർക്കും.
മികച്ച മൂന്നു രചനകൾക്ക് പാരിതോഷികങ്ങൾ നൽകുന്നതാണ്. പങ്കെടുക്കുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.
വെബ് അഡ്മിനിസ്ട്രേറ്റർ
ഈ ചിത്രരചനയിൽ പെങ്കെടുത്ത എല്ലാ വർക്കും എന്റെ സ്റ്റേ ഹാ ദരങ്ങൾ ., അനു മോദനങ്ങൾ
Taking this oppressive to Appreciate all great artists who participated 🙏🏻
ഈ ചിത്രരചനയിൽ പങ്കെടുത്ത എല്ലാ വർക്കും എന്റെ അനുമോദനങ്ങൾ
Congrats to all the winners