കഴക ജീവനക്കാരിക്കൊപ്പം പിഷാരോടി സമാജവും കക്ഷി ചേരുന്നു

ശ്രീമതി മുക്കൂട്ടിൽ പിഷാരത്ത് വിജയലക്ഷ്മി എന്ന കഴക ജീവനക്കാരി മാലയുടെ വർദ്ധിത ദ്രവ്യ വിഹിതത്തിനായി നൽകിയ പരാതിയിൽ വലിയ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഓംബുഡ്‌സ്മാൻ ഇക്കാര്യത്തിൽ തീരുമാനത്തിനായി ഹൈക്കോടതിയിലേക്ക് വിട്ടത് ഈയിടെ വാർത്തയായിരുന്നല്ലോ.

പിഷാരോടി സമാജവും ഈ വിഷയം ചർച്ച ചെയ്യുകയും നമ്മുടെ സമുദായാംഗങ്ങളെ സംബന്ധിക്കുന്ന പൊതുവിഷയം എന്ന നിലയിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഇക്കാര്യത്തിൽ അവരോടൊപ്പം കക്ഷി ചേരാൻ തീരുമാനിച്ചിരിക്കുന്നു.
ഇക്കാര്യത്തിൽ എപ്രകാരം കൂടുതൽ ഫലവത്തായി ഇടപെടണമെന്നും ഭാവി നടപടികളിലേക്ക് പോകണമെന്നും വേണ്ട നിയമോപദേശം നേടി മുമ്പോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

-ജന. സെക്രട്ടറി

Original Post…

മാലക്ക് 10 രൂപ, ക്ഷേത്രം കഴകക്കാരിക്ക് കൊടുക്കുന്നത് രണ്ട് രൂപ – മാതൃഭൂമി റിപ്പോർട്ട്

3+

One thought on “കഴക ജീവനക്കാരിക്കൊപ്പം പിഷാരോടി സമാജവും കക്ഷി ചേരുന്നു

  1. പല ക്ഷേത്രങ്ങളിലേയും അവസ്ഥ ഇതാണ്. അരുതെന്നു കോടതി ഉത്തരവുണ്ടായിട്ടുപോലും നോക്കുകൂലി വരെ വാങ്ങുന്ന തൊഴിലാളികൾ ജീവിക്കുന്ന നാട്ടിൽ നമമുടെ സ്വജനങ്ങളിൽ പലരുടെയും സ്ഥിതി ഇതുതന്നെയാണ്. ഈ ചേച്ചി നിയമവഴിക്ക് പോയതിനാൽ വാർത്തയാവുകയും ബഹുജന ശ്രദ്ധ ആകർഷിച്ചിട്ടുമുണ്ട്. സമാജത്തിന്റെ യും സമാജംഗങ്ങളുടെയും എല്ലാ സപ്പോർട്ടും അവർക്കുണ്ടാകണം.

    1+

Leave a Reply

Your email address will not be published. Required fields are marked *