അഖിൽ ശശിധരൻ ടീമിന് നാടകമത്സരത്തിൽ ഒന്നാം സ്ഥാനം

-ടി പി ശശികുമാർ

 

മുംബൈ, ഡോംബിവിലി കേരളീയ സമാജത്തിന്റെ യുവനിര അവതരിപ്പിച്ച അരുൺ ലാലിന്റെ ‘കാകപക്ഷം’ കല്യാൺ സെൻട്രൽ കൈരളി സമാജവും ഡോൺ ബോസ്കോ സ്കൂൾ ആർട്സ് & സ്പോർട്സ് അക്കാദമിയും സംയുക്തമായി ഡോൺ ബോസ്കോ സ്കൂൾ ,അധർവാടി ,കല്യാൺ വെസ്റ്റിൽ 2020 ജനുവരി 19 നു നടത്തിയ ആറ് ടീമുകൾ പങ്കെടുത്ത  നാടകമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50,000 രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്. ശ്രീ അരുൺ ലാൽ ഏറ്റവും നല്ല സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ ശാഖാംഗം ശ്രീ അഖിൽ ശശിധരൻ പ്രധാന വേഷത്തിൽ എത്തുന്ന നാടകം പൂർണ്ണമായും കുട്ടികൾ അവതരിപ്പിക്കുന്ന നാടകമായിരുന്നു.

പക്ഷികളിലെ ഏറ്റവും ബുദ്ധിശക്തിയുള്ള കാക്ക, മനുഷ്യനെ ഏറ്റവുമധികം ആശ്രയിച്ചും, അടുത്തും ജീവിക്കുന്നൊരു പക്ഷിയായ കാക്കയെ ഒരു സമൂഹം അതിന്റെ നിറത്താലും ഭംഗിക്കുറവിനാലും തിരസ്കരിക്കപ്പെടുന്ന അവസ്ഥയെ പ്രതിപാദിച്ച് സമൂഹത്തിലെ വർണ്ണ വ്യത്യാസങ്ങളുടെയും വിവേചനങ്ങളുടെയും അവഹേളനങ്ങളുടെയും കഥ പറയുകയാണ്‌ കാകപക്ഷം.

ശ്രീ അഖിൽ ശശിധരൻ(വി പി ശശിധരന്റെ മകൻ) തന്റെ അഭിനയ, സംഭാഷണ മികവു പുലർത്തുന്നൊരു പ്രകടനമാണ്‌ കാഴ്ചവെച്ചത്.

ശ്രീ അഖിലിന്‌ പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ.

 

3+

4 thoughts on “അഖിൽ ശശിധരൻ ടീമിന് നാടകമത്സരത്തിൽ ഒന്നാം സ്ഥാനം

  1. Congrats Akhil and Team….. All the best…. Wish you a bright future ahead…. Hope you will be in big screen within short period…

    0
  2. അഖിലിന് എന്റെയും മറ്റു കുടുംബാംഗങ്ങളുടേയും അഭിനന്ദനങ്ങൾ. അഖിലിന്ന് നല്ലൊരു ഭാവിക്കു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *