Date/Time
Date(s) - 27/10/2019
3:00 pm - 5:30 pm
Categories
-Vijayan, Alangad
ചൊവ്വര ശാഖയുടെ സജീവ പ്രവർത്തകനായിരുന്ന പെരുവാരം K K രാധാകൃഷ്ണൻറെ അമ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരുന്ന “മങ്കക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ” വിദ്യാഭ്യാസ അവാർഡിന്റെ പേര് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇനി മുതൽ “K K രാധാകൃഷ്ണൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്” എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്. അവാർഡ് തുകയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഈ വരുന്ന ഞായറാഴ്ച്ച (27-10-2019) വൈകിട്ട് മൂന്ന് മണിയ്ക്ക് നെടുവന്നൂർ ശ്രീ. രാമചന്ദ്രന്റെ ഭവനത്തിൽ വെച്ച് നടക്കുന്ന സമാജം യോഗത്തിൽ വെച്ച് ഈ അവാർഡ് നൽകുന്നതാണ്.
ആവണംകോട് രാമ പിഷാരോടിയുടെ(അനിയൻ ചേട്ടൻ)
സ്മരണാർത്ഥം ഏർപ്പെടുത്തിയിരിയ്ക്കുന്ന വിദ്യാഭ്യാസ അവാർഡും ഈ വരുന്ന ഞായറാഴ്ച്ച (27-10-2019) വൈകിട്ട് മൂന്ന് മണിയ്ക്ക് നെടുവന്നൂർ രാമചന്ദ്രന്റെ ഭവനത്തിൽ വെച്ച് നടക്കുന്ന സമാജം യോഗത്തിൽ വെച്ച് നൽകുന്നതാണ്.
അദ്ദേഹത്തിന്റെ പേരിൽ ഒരു ചികിത്സാ സഹായവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകി വരുന്നുണ്ട്.
ഇതുപോലെ വലിയ സഹായങ്ങൾ ,നമ്മുടെ സമാജംഗങ്ങൾക്ക് നൽകി വരുന്ന കരുണയുള്ള പിഷാരോടിമാരാണ് നമ്മുടെ സമാജത്തിന്റെ ശക്തി. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.🙏
എല്ലാ സമാജംഗങ്ങളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.