പ്രസിദ്ധ മേളവിദ്വാനായിരുന്ന പെരുവനം അപ്പുമാരാരുടെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പെരുവനം അപ്പുമാരാർ സ്മാരക വാദ്യ കലാപീഠം പുരസ്കാരം പ്രശസ്ത തിമില വിദ്വാൻ ശ്രീ പെരുവനം കൃഷ്ണ കുമാറിന് ചേർപ്പ് പൂരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ രവീന്ദ്രൻ സമർപ്പിച്ചു. പ്രസിദ്ധ മേള കലാകാരൻ ശ്രീ പെരുവനം കുട്ടൻ മാരാർ അടക്കം നിരവധി പേർ പങ്കെടുത്തു.
തിമില വാദ്യത്തിൽ ഇതിനകം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും പെരുവനം തെക്കേ പിഷാരത്ത് ശ്രീ കൃഷ്ണകുമാറിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ആറേശ്വരം പിഷാരത്ത് അംബിക. മക്കൾ ഐശ്വര്യ, അശ്വതി. മരുമകൻ വൈഭവ് (ചെറുകാട് പിഷാരം). പേരക്കുട്ടികൾ സാരംഗി, ദേവാംഗി.
പെരുവനം ശ്രീ കൃഷ്ണകുമാറിന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
————————–