പാലക്കാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 20-04-25ന് 11AMനു ഓൺലൈനായി നടത്തി.

സെക്രട്ടറി ഈശ്വര പ്രാർത്ഥന ചൊല്ലി യോഗത്തിന് സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ശ്രീ എ പി സതീഷ് കുമാർ പ്രധാനമായും 27-04-25ന് നടത്താനിരിക്കുന്ന പ്രതിനിധി സഭാ യോഗത്തെക്കുറിച്ചും അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന വാർഷികത്തെക്കുറിച്ചും ശാഖയിൽ നിന്നും രണ്ടു പ്രോഗ്രാമുകൾ അവതരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും പറഞ്ഞു. സെക്രട്ടറി ശാഖാ പ്രവർത്തനം വിവരിച്ചു. പ്രതിനിധി സഭാ യോഗത്തിൽ പങ്കെടുക്കുവാൻ ശാഖ യാത്രാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന വിവരവും യോഗത്തെ അറിയിച്ചു. എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ജൂൺ ജൂലൈ മാസങ്ങളിൽ മഴക്ക് ശേഷം പിക്നിക്ക് പ്ലാൻ ചെയ്യുന്നുണ്ട് എന്നും പിന്നീട് വിശദമായി ചർച്ച ചെയ്യാം എന്നും അറിയിച്ചു. 25-26 വർഷത്തെ വരിസംഖ്യകൾ പിരിച്ച് തുടങ്ങുവാൻ സെക്രട്ടറി യോഗത്തിൽ അഭ്യർത്ഥിച്ചു.

തുടർന്ന് ക്ഷേമനി നടത്തി. അംഗങ്ങളുടെ അഭിപ്രായപ്രകടനങ്ങൾക്ക് ശേഷം വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി. യോഗം 12. 30ന് സമംഗളം പര്യവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *