എറണാകുളം ശാഖയുടെ 2025 മാർച്ച് മാസ യോഗം 09-03-2025നു 3PMനു മട്ടാഞ്ചേരിയുള്ള ശ്രീ ടി പി പ്രഭാകര പിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി ഉഷ പ്രഭാകരൻ ഭദ്രദീപം കൊളുത്തി. കുമാരി പാർവ്വണയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. നമ്മുടെ ശാഖ അംഗമായ സീനിയർ അഡ്വക്കേറ്റ് ശ്രീ കെ ജയകുമാറിന്റെ സഹോദരി പഴയന്നൂർ വടക്കൂട്ട് പിഷാരത്ത് രേണുക കരുണാകരൻ, കൂടാതെ കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവർ എന്നിവരെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. ശ്രിമതി ഉഷാ നാരായണന്റെ നാരായണീയ പാരായണത്തെ തുടർന്ന്, ഗൃഹനാഥൻ ശ്രീ ടി പി പ്രഭാകര പിഷാരോടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷ പ്രസംഗത്തിൽ വനിതാ ദിന ആശംസകൾ നേർന്നു. മൗണ്ട് എവറസ്റ്റ് കീഴടക്കിയ വനിത വരെ നമ്മുടെ പിഷാരോടി സമുദായത്തിൽ ഉണ്ട്, എന്നുള്ളത് ഏറെ അഭിമാനകരമെന്ന് അഭിപ്രായപ്പെട്ടു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഫെബ്രുവരി മാസ റിപ്പോർട്ട് വായിച്ചു പാസാക്കി. ഖജാൻജി ശ്രീ എം ഡി രാധാകൃഷ്ണൻ വരിസംഖ്യ കഴിവതും വേഗം നൽകണമെന്ന് ഏവരെയും ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു.
ഗൃഹനാഥൻ ഏവർക്കും തന്റെ കുടുംബത്തെ പരിചയപ്പെടുത്തി. വരുന്ന ആഴ്ചയിൽ തൃപ്പുണിത്തുറ ഭാഗത്തു ഗൃഹ സന്ദർശനം നടത്താൻ തീരുമാനിച്ചു. എത്രയും പെട്ടെന്ന് തന്നെ ശാഖ വാർഷികത്തിന് ഹാൾ ബുക്ക് ചെയ്യാൻ തീരുമാനിച്ചു. കൂടാതെ കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുന്നതിനായി ശാഖയിൽ നിന്നും ഒരു വാഹനം ഒരുക്കുന്നത് നല്ലതായിരിക്കുമെന്നു പലരും അഭിപ്രായപ്പെട്ടു. ഒപ്പം കേന്ദ്ര വാർഷികത്തിൽ എന്തെങ്കിലും ഒരു പ്രോഗ്രാം ശാഖയുടേതായി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ശാഖ യോഗങ്ങൾ ദൂര സ്ഥലങ്ങളിൽ ആയതിനാൽ, വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു. അതിനെക്കുറിച്ചു നടന്ന ചർച്ചയിൽ, ഇത്തരം സന്ദർഭങ്ങളിൽ ശാഖയിൽ നിന്നും യാത്ര ചിലവിന്റെ പകുതി എടുക്കാമെന്ന് യോഗത്തിൽ ഏവരും ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു. കുമാരി പാർവ്വണയുടെ ഗീത പാരായണം നടന്നു. തുടർന്ന് നടന്ന ക്ഷേമനിധി നടത്തി.
ശ്രീ ബാലചന്ദ്രന്റെ കൃതജ്ഞതയ്ക്കും ശേഷം, ഗ്രൂപ്പ് ഫോട്ടോയോടു കൂടി യോഗം പര്യവസാനിച്ചു.