ശാഖയുടെ മാർച്ച് മാസത്തെ യോഗം 16-3-2025നു 3.15PMനു മാങ്കുറ്റിപാടം പിഷാരത്ത് ഗോപി പിഷാരോടിയുടെ(ഗോവിന്ദൻകുട്ടി) ഭവനത്തിൽ ശ്രീ രാജൻ സിത്താരയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ധനജ്ഞയയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ ഗോപി പിഷാരോടി യോഗത്തിന് എത്തിച്ചേർന്നവർക്ക് സ്വാഗതം ആശംസിച്ചു. ശ്രീ രാജൻ സിത്താര അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര തീരുമാനങ്ങളെക്കുറിച്ചു വിശദീകരിച്ചു. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം കഴകക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും അവരുമായി ആശയവിനിമയം നടത്തി ശാഖയിലെ കഴകക്കാർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്തി കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. മാർച്ച് 31നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമെടുത്തു. യുവജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് തുളസീദളം കലാസാംസ്കാരിക സമിതിയുടെ ഉദ്ഘാടനം ഏപ്രിൽ 16ന് രമേഷ് പിഷാരടി നിർവ്വഹിക്കുന്നതായും അദ്ധ്യക്ഷൻ അറിയിച്ചു. സമിതിയുടെ ശാഖ പ്രതിനിധികളായി വൈശാഖ് മോഹനേയും ഹരിത മണികണ്ഠനേയും തിരഞ്ഞെടുത്തു. പ്രതിനിധി സഭാ ലിസ്റ്റ് പുതുക്കി കേന്ദ്രത്തിന് അയച്ചുകൊടുക്കാൻ തീരുമാനമായി.
മെയ് 25നു നടക്കുന്ന കേന്ദ്ര വാർഷികത്തിന്റെ ആതിഥേയരായ ഇരിഞ്ഞാലക്കുട ശാഖ സെക്രട്ടറി പങ്കുവെച്ച കാര്യങ്ങൾ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഇരിഞ്ഞാലക്കുട ശാഖയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ വന്നശേഷം കൊടകര ശാഖ അവതരിപ്പിക്കുന്ന കലാപരിപാടികൾ മറ്റു കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടത്തുവാൻ തീരുമാനിച്ചു.
കൊടകര ശാഖയുടെവാർഷിക പൊതുയോഗം ഏപ്രിൽ 20ന് നടത്തുവാൻ തീരുമാനമായി.സ്ഥലം മറ്റു കാര്യങ്ങൾ എന്നിവ എക്സിക്യൂട്ടീവ്കമ്മിറ്റി ഓൺലൈൻ യോഗത്തിലൂടെ എല്ലാവരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച് നടത്തുവാൻ തീരുമാനിച്ചു. സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ഫെബ്രുവരി മാസത്തെ റിപ്പോർട്ടും എംപി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു. തുളസീദളം വരിസംഖ്യ വർദ്ധനവ് കണക്കിലെടുത്ത് ശാഖയുടെ വരിസംഖ്യ വർദ്ധനവ് എങ്ങനെ വേണമെന്ന് അടുത്ത പൊതുയോഗത്തിൽ ചർച്ച ചെയ്യുവാൻ തീരുമാനിച്ചു. ടി ആർ ജയൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും യോഗം നടത്തുവാൻ സൗകര്യമൊരുക്കിത്തന്ന ശ്രീ ഗോപി പിഷാരോടിയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞു, കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷന് ശേഷം കൃത്യം 5 .15ന് യോഗം അവസാനിച്ചു.