തൃശൂർ ശാഖയുടെ പ്രതിമാസ യോഗം 16-02-2025 ന് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ശൈലജ രാധാകൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം ഒമ്പതാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. സെക്രട്ടറി ശ്രീ എ പി ജയദേവൻ ഏവർക്കും സ്വാഗതം പറഞ്ഞു.അ ദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കഴകക്കാരുടെ ആദരവ് പ്രോഗ്രാമിനെ കുറിച്ചും പിരിവുകളെ കുറിച്ചും സംസാരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും യഥാക്രമം സെക്രട്ടറിയും ട്രഷററും വായിച്ചത് എല്ലാവരും കയ്യടികളോടെ പാസ്സാക്കി.
തുളസീദളം കലാ സാംസ്കാരിക പ്രവർത്തനങ്ങളെ കുറിച്ച് കലാ സാംസ്കാരിക സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ സംസാരിച്ചു. കലാ സാംസ്കാരിക സമിതിയുടെ ഉദ്ഘാടനം നടത്താൻ വേണ്ടി ഉദ്ദേശിക്കുന്ന പദ്ധതിയെ കുറിച്ച് കലാ സമിതി പ്രസിഡണ്ടും ശാഖ വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു. സമിതിക്ക് എല്ലായിടത്തും നിന്നും ധാരാളം കുട്ടികളുടെ സഹകരണങ്ങൾ ഉറപ്പായിട്ടുണ്ട്. നമ്മൾ ഉദ്ദേശിക്കുന്ന മുഖ്യ അതിഥികളുടെ തീയതി കൂടി ലഭിച്ചതിന് ശേഷം വിപുലമായി ഉദ്ഘാടനം നടത്തുന്നതാണ്. കഴക പ്രവർത്തി ചെയ്ത് ജീവിക്കുന്ന സമുദായാംഗങ്ങളെ ഇന്ന് ഇവിടെ ആദരിക്കുന്നതോടോപ്പം അവർക്കെല്ലാം ഒരു തുകയും നൽകാൻ ശാഖ യോഗം തീരുമാനിച്ചിട്ടുണ്ട്. ശാഖയുടെ നേതൃത്വത്തിൽ ശാഖ കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്ന ടൂർ പ്രോഗ്രാം ഒരുപാട് പേരുടെ അസൗകര്യങ്ങൾ നിമിത്തം പിന്നീട് നടത്താം എന്ന് തീരുമാനിച്ചിട്ടുണ്ട്. വാർഷിക പൊതുയോഗവും വരികയാണ്. ശാഖയുടെ കലാ പരിപാടികൾ ഉണ്ടായിരിക്കണം. അതിനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കേണ്ടിയിരിക്കുന്നു എന്നും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, ശ്രീ വിനോദ്, ശ്രീ സി പി അച്യുതൻ, ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, ശ്രീ സി പി അച്യുതൻ എന്നിവർ പങ്കെടുത്തു.യോഗങ്ങൾക്ക് എത്തിപ്പെടാൻ അസൗകര്യമുള്ള അംഗങ്ങൾക്ക് പകരം പ്രതിനിധി സഭയിലേക്ക് പുതിയതായി 4 പേരെ കൂടി ചേർത്തു. ക്ഷേമ നിധി നടത്തി. ശ്രീ സി പി അച്യുതൻ നന്ദി പറഞ്ഞതോടെ യോഗം സമാപിച്ചു.