ചെന്നൈ ശാഖ വാർഷിക പൊതുയോഗം

ചെന്നൈ ശാഖയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 2 ഞായറാഴ്ച 10:30AMനു അണ്ണാനഗറിലുള്ള ശ്രീ. രാംദാസിൻറെ വസതിയിൽ വച്ച് ശ്രീ പി ആർ രാമചന്ദ്രന്റെ ആദ്ധ്യക്ഷത്തിൽ കൂടി. ഗൃഹനാഥ ശ്രീമതി രത്നം പിഷാരസ്യാരുടെ ദീപപ്രോജ്ജ്വലനത്തോടെ ആരംഭി ച്ച യോഗത്തിലേക്ക് ശ്രീ. രാംദാസ് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്തു.

സുവിൻ സൂരജ് ,ശിഖ സൂരജ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. അംഗങ്ങളുടെ നാരായണീയ പാരായണത്തിന് ശേഷം ശ്രീമതി തങ്കം പിഷാരസ്യാർ ഒരു കൃഷ്ണഭക്തിഗാനം ആലപിച്ചു.

സെക്രട്ടറി ശ്രീ.പി ആർ രാമചന്ദ്രൻ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ, സമാജം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. സമാജയോഗങ്ങൾ കൃത്യമായി നടക്കാത്തതിലും , നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ പലരും താൽപര്യം പ്രകടിപ്പിക്കാത്തതിലും ഉള്ള വിഷമം അംഗങ്ങൾ പരസ്പരം പങ്കുവച്ചു.
ചെന്നൈ ശാഖയുടെ പുതിയ ഡയറക്ടറി ഇറക്കുവാൻ തീരുമാനിച്ചു.

ശാഖയുടെ ഇപ്പോഴത്തെ ഭരണസമിതിയിൽ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് അടുത്ത രണ്ടു വർഷത്തേക്ക് ഉള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് : രാംദാസ് രാമൻ
വൈസ് പ്രസിഡണ്ട്: ഗീതാ ധനശേഖരൻ
സെക്രട്ടറി : രാമചന്ദ്രൻ .പി .ആർ.
ജോയിൻറ് സെക്രട്ടറി : ഗോപിനാഥൻ മുങ്ങത്ത്
ട്രഷറർ : അജിത് കൃഷ്ണൻ .ടി.
ജോയിൻറ് ട്രഷറർ :വിനീത ഗോപിനാഥൻ

കമ്മിറ്റി അംഗങ്ങൾ:
ജയശ്രീ അജിത്ത്
കവിത ഗോപിനാഥൻ
മിനി രാംദാസ്
ധനലക്ഷ്മി രാമചന്ദ്രൻ
രമ്യ മോഹൻ.

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. സുവിൻ സൂരജ്, ശിഖ സൂരജ്, അനാമിക പ്രവീൺ, ആരാധിക പ്രവീൺ, പല്ലവി ഗോപിനാഥൻ എന്നിവർ അവതരിപ്പിച്ച ഡാൻസുകളും കൃഷ്ണപ്രിയ അവതരിപ്പിച്ച പാട്ടും ഏറെ മനോഹരമായിരുന്നു . പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത പഴയ മലയാള ഗാനശകലങ്ങൾ കോർത്തിണക്കിക്കൊണ്ട്, ഏറ്റവും ചെറിയ കുട്ടികളായ ശിഖയും സുവിനും തങ്ങളുടെ അച്ഛച്ഛനോടും അച്ഛമ്മയോടും ഒപ്പം ആലപിച്ചത് ഏറെ ഹൃദ്യമായിരുന്നു.

യോഗത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ ആകാശ്, പല്ലവി എന്നിവർക്കുള്ള സ്കോളർഷിപ്പുകളും ശ്രീമതി രത്നം പിഷാരസ്യാർ കൈമാറി.

രസകരമായ തംബോലക്കു ശേഷം ശ്രീ. സുകുമാരന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

One thought on “ചെന്നൈ ശാഖ വാർഷിക പൊതുയോഗം

Leave a Reply

Your email address will not be published. Required fields are marked *