പാലക്കാട് ശാഖയുടെ പത്തൊമ്പതാം വാർഷികവും പുതുവത്സരാഘോഷവും

പാലക്കാട് ശാഖയുടെ പത്തൊമ്പതാം വാർഷികവും പുതുവത്സരാഘോഷവും 12-01-25ന് ചാത്തമുത്തിക്കാവ് ഭഗവതി ക്ഷേത്രം (കല്ലേക്കുളങ്ങര) സപ്താഹം ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടി. കുമാരിമാർ ഗോപിക, മാളവിക എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം ക്ഷണം സ്വീകരിച്ച് യോഗത്തിന് എത്തിച്ചേർന്നിരുന്ന ഏവർക്കും സെക്രട്ടറി വി പി മുകുന്ദൻ സ്വാഗതം പറഞ്ഞതിനോടൊപ്പം എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുകയും ചെയ്തു .

യോഗത്തിന് എത്തിച്ചേർന്നിരുന്ന വിശിഷ്ടാതിഥി കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ. ഹരികൃഷ്ണ പിഷാരടി, തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ, മറ്റു ശാഖ ഭാരവാഹികൾ എന്നിവർ ചേർന്ന് ദീപ പ്രോജ്ജ്വലനം നിർവ്വഹിച്ചു. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന കേന്ദ്ര പ്രസിഡണ്ട്, തുളസീദളം മാനേജർ, കോങ്ങാട് പ്രസിഡണ്ട് എന്നിവരെയും പ്രത്യേകം സ്വാഗതം ചെയ്തു. കേന്ദ്ര പ്രസിഡണ്ട് തൻറെ പ്രഭാഷണത്തിൽ ശാഖയുടെ പ്രവർത്തനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കോങ്ങാട് പാലക്കാട് ശാഖകളിൽ ധാരാളം കലാകാരന്മാർ ഉള്ള സ്ഥിതിക്ക് രണ്ട് ശാഖകളും ചേർന്ന് കുറേ നല്ല പരിപാടികൾ അസൂത്രണം ചെയ്താൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. യോഗത്തിൽ എത്തിച്ചേർന്ന മുതിർന്ന മൂന്നു പേരെ ആദരിക്കുകയും 80 വയസ്സ് കഴിഞ്ഞ വ്യക്തിയെ ആദരിക്കുകയും ചെയ്തു. പാലക്കാട് ശാഖയിൽ നിന്നും ഈ വർഷം നല്ല മാർക്കോടെ പാസായി കേന്ദ്രത്തിൽ നിന്നും അവാർഡ് വാങ്ങിയ കുട്ടികളെ പ്രത്യേകം മെമെന്റോയും കാഷ് അവാർഡും കൊടുത്ത് അനുമോദിച്ചു.

തുടർന്ന് സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വാർഷിക കണക്കുകൾ അവതരിപ്പിച്ചതിനു ശേഷം റിപ്പോർട്ടും വാർഷിക കണക്കും സഭ അംഗീകരിച്ചു. പിന്നീട് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

ശ്രീ എ. പി ഉണ്ണികൃഷ്ണൻ – രക്ഷാധികാരി
ശ്രീ A P സതീഷ് കുമാർ – പ്രസിഡണ്ട്
ശ്രീ ടിപി ഉണ്ണികൃഷ്ണൻ – വൈസ് പ്രസിഡണ്ട്
ശ്രീ വി.പി മുകുന്ദൻ – സെക്രട്ടറി
ശ്രീ എം പി രാമചന്ദ്രൻ – ജോ. സെക്രട്ടറി
ശ്രീ T P ബാലകൃഷ്ണൻ – ഖജാൻജി
കൂടാതെ ഇന്റെർണൽ ഓഡിറ്ററേയും മറ്റ് ഒമ്പതംഗ കമ്മിറ്റി മെമ്പർമാരെയും തിരഞ്ഞെടുത്തു.

പുതിയ പ്രസിഡണ്ടായി സ്ഥാനമേറ്റ ശ്രീ സതീഷ് കുമാർ തുടർന്ന് സഭയെ അഭിസംബോധന ചെയ്തു. ശ്രീ ടി പി ഉണ്ണികൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

പിന്നീട് നാരായണീയം വളരെ ഭംഗിയായി പാരായണം ചെയ്തു. ശ്രീ ആദിത്യൻ കോങ്ങാട് കഥകളി സംഗീതം അവതരിപ്പിച്ചു. അതിനു ശേഷം ശ്രീ രഞ്ജിത്ത് സോപാനസംഗീതവും അവതരിപ്പിച്ചു. രണ്ടു പരിപാടികളും എല്ലാവരും ആസ്വദിച്ചു. കുമാരി കൃഷ്ണയുടെ സെമി ക്ലാസിക്കൽ ഡാൻസിനും, വളരെ ഭംഗിയായി അവതരിപ്പിക്കപ്പെട്ട വനിത അംഗങ്ങളുടെ തിരുവാതിരക്കളിക്കും അംഗങ്ങൾ കയ്യടികളോടെ പ്രോത്സാഹനം നൽകി. അർപ്പിത- അപൂർവ്വമാരുടെ ഡാൻസും മനോഹരമായിരുന്നു. കുമാരി ഗാഥയുടെ മോഹിനിയാട്ടവും സദസ്സിന് ഇഷ്ടപ്പെട്ടു. ശ്രീ A രാമചന്ദ്രന്റെ ഹിന്ദുസ്ഥാനി സംഗീതവും ആർ രാമഭദ്രന്റെ കഥകളി സംഗീതവും ശ്രീ S M ഉണ്ണികൃഷ്ണന്റെ കർണാടക സംഗീതവും നല്ല നിലവാരം പുലർത്തി. അനുപിന്റെയും ശ്രീ പിപി നാരായണന്റെയും ശ്രീ പി പി മോഹനന്റെയും സിനിമാഗാനങ്ങളും കാണികൾക്ക് ശ്രവ്യ വിരുന്നു നൽകി. കേന്ദ്ര പ്രസിഡണ്ട് ശ്രീ R ഹരികൃഷ്ണപിഷാരടി അന്തരിച്ച സുപ്രസിദ്ധ സിനിമാ ഗായകൻ P ജയചന്ദ്രൻ്റെ സ്മരണയിൽ ചില ഗാനങ്ങൾ ആലപിച്ചു.

ദേശീയ ഗാന ആലാപനത്തോടെ യോഗം 5 മണിക്ക് സ മംഗളം പര്യവസാനിച്ചു.

To view photos of the event, pl click on the link below:

https://samajamphotogallery.blogspot.com/2025/01/2024.html

1+

Leave a Reply

Your email address will not be published. Required fields are marked *