ചൊവ്വര ശാഖയുടെ ജനുവരി മാസ യോഗം 12-01-25നു 3.30PMന് ആലുവ കുട്ടമശ്ശേരി ശ്രീ S. M. സതീശന്റെ വസതി ട്രിനിറ്റി പെരിയാർ വിന്റ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ K. ഹരിയുടെ ഈശ്വരപ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിര്യാതരായ ബന്ധു ജനങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. രവി, വിജയൻ എന്നിവർ ഗസ്റ്റ് ഹൗസ്, തുളസീദളം എന്നിവയുടെ കാര്യങ്ങൾ സംസാരിച്ചു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും വായിച്ചത് യോഗം പാസ്സാക്കി. ക്ഷേമനിധി നറുക്കെടുപ്പും നടത്തി.
അടുത്ത മാസത്തെ യോഗം 16-02-25 ഞായറാഴ്ച വൈകുന്നേരം 3.30ന് മേക്കാട് ശ്രീ.ദേവേശൻ്റെ വസതി, നന്ദനം, റോസ് ഗാർഡൻസിൽ വെച്ച് ചേരുവാൻ തീരുമാനിച്ചു. ശ്രീ C. സേതുമാധവന്റെ നന്ദിയോടെ യോഗം സമാപിച്ചു.
ശാഖാ യോഗം വിജയപ്രദമായി നടത്താൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🙏