ശാഖയുടെ ഡിസംബർ മാസ കുടുംബയോഗം 22-12-24നു 4PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് വി.പി. മുകുന്ദൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ദേവീ മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ വി പി മുകുന്ദൻ എല്ലാ മെംബർമാരെയും, കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കു മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. 17-11-24 ന് കേന്ദ്ര കമ്മിറ്റിയിൽ നടന്ന കാര്യങ്ങളെപ്പറ്റി വിശദമായി സംസാരിച്ചു.
സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച ശാഖയുടെ കഴിഞ്ഞ മാസ യോഗത്തിൻ്റെ മിനിട്ട്സ് യോഗം പാസ്സാക്കി . ട്രഷറർ കെ.പി. മോഹൻദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുളും യോഗം പാസ്സാക്കി . തുളസിദളം കലാസമിതി രൂപീകരിച്ചതിൻ്റെയും മറ്റ് വിവരങ്ങൾ യോഗത്തിൽ സെക്രട്ടറി പങ്കുവെച്ചു. 2025 ലെ കേന്ദ്ര വാർഷികം നടത്തുവാൻ ഇരിങ്ങാലക്കുട ശാഖാ തയ്യാറായ വിവരം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതും ,അയത് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മെയ് 25 ാം തിയ്യതി( ഞായറാഴ്ച) നടത്തുവാൻ യോഗത്തിൽ തീരുമാനമായി.
ശാഖയിലെ ചാരിറ്റി ചികിത്സാ സഹായ നിധിയിൽ നിന്നും ഇനിമുതൽ ഫണ്ട് ആവശ്യമുളളപക്ഷം ആ ശാഖകൾ അവരുടെ സമാജം ലെറ്റർപാഡിൽ സഹായം ആവശ്യമുള മെംബറുടെ പേര് , പൂർണ്ണ വിലാസം ഫോൺ നമ്പർ എന്നിവ എഴുതി ശാഖാ സെക്രട്ടറി പ്രസിഡണ്ട് എന്നിവർ ഒപ്പിട്ട് സീൽ വച്ച ലെറ്റർ, പുറമെ ചികിത്സ എടുക്കുന്ന വ്യക്തി ശാഖാ മെംബർ ആയിരിക്കണം , ചികിത്സ ചിലവിൻ്റെ ബില്ലിന്റെ കോപ്പി എന്നിവയും ചേർത്ത് ഇരിങ്ങാലക്കുട ശാഖാ സെക്രട്ടറിക്ക് കിട്ടിയാൽ മാത്രം ധനസഹായം ചെയ്താൽ മതിയെന്നും, കേന്ദ്ര കമ്മിറ്റിക്ക് സഹായം ആവശ്യപ്പെട്ട് ലെറ്റർ കൊടുത്താലും ആയതിൻ്റെ കോപ്പി ശാഖ സെക്രട്ടറിക്ക് അയച്ചു തന്നാൽ മാത്രം ഭാവിയിൽ ധന സഹായം ചെയ്താൽ മതിയെന്ന് ഇന്ന് കൂടിയ യോഗം തീരുമാനിച്ചു .
കേന്ദ്ര വാർഷികത്തിൻ്റെ ഭാവി പരിപാടികൾ തീരുമാനിക്കുവാൻ കേ ന്ദ്ര കമ്മിറ്റി പ്രസിഡണ്ട് , ജനറൽ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഒരു ചർച്ച ജനുവരി മാസത്തിലെ കുടുംബ യോഗത്തിൽ വെച്ച് ആകാമെന്നു ധാരണയായി. ശാഖയുടെ നേതൃത്വത്തിൽ 21-12-24 ന് നടത്തിയ ഉല്ലാസയാത്രയിൽ (കുന്ദംകുളം, കൈപ്പറമ്പ് പൂത്തൂർ ഉളള ISKON ക്ഷേത്രം) ശ്രീകൃഷ്ണ ക്ഷേത്രം, വരിക്കശ്ശേരിമന , കോയമ്പത്തൂർ ഇഷ സെൻ്റർ എന്നിവ ഉൾപ്പെട്ടിരുന്നു. 25 പേർ അടങ്ങിയ സമാജം ഫാമിലി ടൂർ വളരെ ആനന്ദകര മായിരുന്നുവെന്നും, എല്ലാവരും ശരിക്കും പിക്നിക്ക് ആസ്വദിച്ചുവെന്നും യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ക്ഷേമ നിധി നടത്തി.
യോഗത്തിന് വേണ്ട എല്ലാ വിധ സഹായങ്ങളും ചെയ്ത് തന്ന വി.പി. മുകുന്ദനും , ദേവി മുകുന്ദനും മറ്റും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രമതി ഗിരിജാ മോഹൻദാസ് നന്ദി രേഖ പ്പെടുത്തിയതോടെ യോഗം 6.15 ന് സമാപിച്ചു