എറണാകുളം ശാഖയുടെ 2024 നവംബർ മാസയോഗം 10-11-2024നു 8PM-ന് ഓൺലൈൻ ആയി പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
ശാഖ രക്ഷാധികാരി ശ്രീ കെ ൻ ഋഷികേശ് ഏവരെയും സ്വാഗതം ചെയ്തതോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി.
ശാഖ അംഗമായ ശ്രീമതി സൗമ്യ ബാലഗോപാലിന് ലഭിച്ച വിവിധ പുരസ്കാര നേട്ടങ്ങളിൽ ശാഖയുടെ അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് മറ്റു കുട്ടികൾക്ക് പ്രചോദനവും മാതൃകാപരവുമാണെന്നും അറിയിച്ചു.
സെക്രട്ടറി ഒക്ടോബര്‍ മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ ശാഖയ്ക്കുള്ള ഫ്രീ റൂം ഫെസിലിറ്റി ഒരാൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും. താല്പര്യമുള്ളവർ സെക്രട്ടറിയുമായി ബന്ധപ്പെടുന്ന മുറക്ക് ലഭ്യമാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
ശ്രീമതി ഉഷ നാരായണൻ ഇനിയും യോഗം കൂടാത്ത ഏരിയയിലും ഭവനങ്ങളിലും യോഗങ്ങൾ കൂടുവാൻ ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ടു. യോഗത്തിൽ അംഗങ്ങളുടെ എണ്ണത്തിൽ തീരെ കുറവ് വരുന്നതായി കാണുന്നു. ഓൺലൈൻ യോഗമായിട്ടു കൂടി 15 പേര് മാത്രമാണ് പങ്കെടുത്തതെന്നും, എത്രയും വേഗം ഗൃഹസന്ദര്‍ശനം നടത്തിയാലേ, അംഗങ്ങളുമായി ബന്ധം നിലനിർത്തിക്കൊണ്ടു പോകാൻ സാധിക്കൂവെന്നും അഭിപ്രായപ്പെട്ടു. കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും ഇത് നടത്തേണ്ടതാണെന്നും രക്ഷാധികാരിയും അഭിപ്രായപ്പെട്ടു.
തുടർന്ന് ക്ഷേമനിധി നറുക്കെടുത്തതിന് ശേഷം കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.