കോങ്ങാട് ശാഖയുടെ നവംബർ മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ K P പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 26-11-24ന് 10AM നു വീഡിയോ കോൺഫറസിലൂടെ കൂടി. ശ്രീ M P ഹരിദാസൻ പ്രാർത്ഥനയും പുരാണ പാരായണവും നിർവ്വഹിച്ചു. ശ്രീ K P ഗോവിന്ദൻ യോഗത്തിൽ സന്നിഹിതരായ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്ന് അദ്ധ്യക്ഷൻ ഗുരുവായൂർ ഏകാദശി മെർച്ചൻ്റ്സ് ചുറ്റ് വിളക്ക് പുരസ്കാരം നേടിയ ഇലത്താളം വിദഗ്ദൻ പല്ലാവൂർ രാഘവപിഷാരോടി, ഇരിങ്ങാലക്കുട പല്ലാവൂർ തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരു ദക്ഷിണ പുരസ്കാരം നേടിയ തിമില കലാകാരൻ കാവശ്ശേരി കുട്ടി കൃഷ്ണ പിഷാരോടി, കോങ്ങാട് ശാഖയിൽ നിന്നും ഈ വർഷത്തെ കേന്ദ്ര വിദ്യാഭ്യാസ പുരസ്കാരം നേടിയ വിദ്യാർത്ഥികൾ എന്നിവരെ അഭിനന്ദിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കേന്ദ്ര പ്രസിഡണ്ട് കോങ്ങാട് ശാഖയുടെ പ്രവർത്തനം ശ്ലാഖനീയം ആണെന്ന് പറഞ്ഞതായി അറിയിച്ചു.
തുടർന്ന് ശ്രീ K P രാമചന്ദ്ര പിഷാരോടി ശാഖാ പ്രസിഡൻ്റ് ശ്രീ K P പ്രഭാകര പിഷാരോടിയുടെ എൺപതാം പിറന്നാള് അടുത്ത ബന്ധു മിത്രാദികളുടെ സാന്നിധ്യത്തിൽ അദ്ധേഹത്തിൻ്റെ വസതിയായ പ്രശാന്തം, നഗരിപ്പുറത്ത് വെച്ച് സമുചിതമായി ആഘോഷിച്ച വിവരം അറിയിക്കുകയും ശാഖയുടെ ആദരവ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട് എല്ലാവരും അംഗീകരിച്ചു. പുതിയതായി വരുമാനമോ ചിലവോ ഇല്ല എന്ന് അറിയിച്ചതും അംഗീകരിച്ചു.
മാസങ്ങൾക്ക് ശേഷം ശാഖാ യോഗം ഓൺലൈൻ ആയി ചേർന്നതിനാൽ അതിൽ പങ്കെടുക്കാനും മെമ്പർമാരെ നേരിൽ കാണാനും ചർച്ച നടത്താനും കഴിഞ്ഞതിൽ ശ്രീ അച്ചുണ്ണി പിഷാരോടി അതിയായ സന്തോഷം പ്രകടിപ്പിക്കുകയും അതോടൊപ്പം തന്നെ തൻ്റെ സ്വന്തം നിലയിലും ശാഖയുടെ പേരിലും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കൃത്യം പതിനൊന്ന് മണിക്ക് യോഗം അവസാനിച്ചു.