മുംബൈ ശാഖാ വനിതാ വിഭാഗം ഗുരുവായൂരിൽ കൈകൊട്ടിക്കളി അവതരിപ്പിച്ചു

പിഷാരോടി സമാജം മുംബൈ ശാഖാ വനിതാ വിഭാഗം 2024 നവംബർ 6 ബുധനാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നൃത്താർച്ചന നടത്തി.

കാമനെ കനൽ കണ്ണാൽ എന്ന് തുടങ്ങുന്ന വിഘ്നേശ്വര സ്തുതിയോടും തുടർന്ന് പത്മതീർത്ഥത്തിൽ വസിക്കും എന്ന് തുടങ്ങുന്ന സരസ്വതീ സ്തുതികളോടെയുമാണ് കൈകൊട്ടിക്കളിക്ക് തുടക്കമായത്.

തുടർന്ന് ഗുരുവായൂരപ്പനൊരു ദിവസം എന്ന് തുടങ്ങുന്ന ഗുരുവായൂരപ്പ സ്തുതിക്ക് ശേഷം കണ്ണന്റെ വികൃതികളെക്കുറിച്ചും മറ്റുമുള്ള ഗാനങ്ങൾക്കനുസരിച്ചാണ് നൃത്താർച്ചന മുന്നേറിയത്.

അര മണിക്കൂർ നീണ്ടു നിന്ന കൈകൊട്ടിക്കളി വാമന മൂർത്തിയെ സ്തുതിച്ചു കൊണ്ട് മംഗളം പാടി അവസാനിപ്പിച്ചപ്പോൾ ഗുരുപവനപുരേശ്വരന്റെ തിരുസന്നിധിയിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുക എന്ന ദീർഘകാലമായുള്ള അവരുടെ അഭിലാഷമാണ് ഭഗവൽ കടാക്ഷത്താൽ സാധിതമായത്.

കൈകൊട്ടിക്കളി സംഘത്തെ പ്രോത്സാഹിപ്പിക്കാനായി ബന്ധുമിത്രാദികളുടെയും ഭക്തജനങ്ങളുടെയും ഒരു വലിയ സദസ്സ് തന്നെ എത്തിയിരുന്നു.

തുടർന്ന് പിഷാരോടി സമാജം ഗുരുവായൂർ ശാഖക്ക് വേണ്ടി സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ ആശംസകൾ അർപ്പിച്ചു.   ശാഖാ പ്രസിഡണ്ട് ശ്രീമതി വിജയം ജയൻ പങ്കെടുത്ത എല്ലാ കലാകാരികൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഈ കൈകൊട്ടിക്കളിക്ക് നേതൃത്വം നൽകിയതും ചിട്ടപ്പെടുത്തിയതും ശ്രീമതി രാജേശ്വരി മുരളീധരനാണ്. മറ്റു സംഘാംഗങ്ങൾ:

ശ്രീമതിമാർ മിനി ശശിധരൻ,
സുമ ഗോപിനാഥ്,
ഷൈനി രാധാകൃഷ്ണൻ,
സിന്ധു രമേഷ്,
വിജയലക്ഷ്മി രവി,
ശുഭ ശശികുമാർ,
രഞ്ജു നന്ദകുമാർ,
രാജേശ്വരി പ്രമോദ്,
കുമാരി സഞ്ജന ഗോപിനാഥ്

ശ്രീമതി രാജേശ്വരി പ്രമോദ് സമാജം വനിതാ വിഭാഗത്തിന് വേണ്ടി വേദി ഒരുക്കിത്തന്ന ഗുരുവായൂർ ദേവസ്വം, പ്രോത്സാഹിപ്പിച്ച എല്ലാ ഭക്തജനങ്ങൾ, പ്രത്യേകിച്ച് പിഷാരോടി സമാജം കേന്ദ്ര ഭരണസമിതി, മറ്റു ശാഖാ ഭാരവാഹികൾ, താമസ സൗകര്യമൊരുക്കി തന്ന സമാജം ഗസ്റ്റ് ഹൌസ് ഭാരവാഹികൾ എന്നിവർക്കും നന്ദി അറിയിച്ചു.

 

4+

2 thoughts on “മുംബൈ ശാഖാ വനിതാ വിഭാഗം ഗുരുവായൂരിൽ കൈകൊട്ടിക്കളി അവതരിപ്പിച്ചു

  1. കലാകാരികൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🥰ഇനിയും ഇനിയും ആഗ്രഹങ്ങൾ പൂവണിയട്ടെ…. 🤝

    0
  2. അഭിനന്ദനങൾ.ഇനിയും കളിക്കാൻ അവസരം കിട്ടട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *