ശാഖയുടെ 2024 ഒക്ടോബർ മാസ യോഗം 13-10-2024 ഞായറാഴ്ച 3 PM-ന് മുക്കോട്ടിൽ കിഴക്കേ പിഷാരത് ശ്രീ M D വേണുഗോപാലിന്റെ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷതയിൽ നടന്നു. ഗൃഹനാഥ ശ്രീമതി മായ വേണുഗോപാൽ ഭദ്രദീപം കൊളുത്തി. കുമാരി വിസ്മയയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നിര്യാതരായവർക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തി. ശ്രീ വൈഷ്ണവ് യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. സെപ്റ്റംബർ 29 ന് നടന്ന കേന്ദ്ര വാർഷികം, വിദ്യാഭ്യാസ അവാർഡ് വിതരണം, തുളസീദളം പുരസ്‌കാരം, തൃശ്ശൂരിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്, ഗുരുവായൂർ ഗസ്റ്റ് ഹൌസ് അംഗങ്ങളുടെ പൊതുയോഗം എന്നിവയെക്കുറിച്ച് അംഗങ്ങളെ അറിയിച്ചു. തുളസീദളം നവമുകുളം അവാർഡ് നേടിയ വിഷ്ണുദത്തനെയും കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ഡെന്റൽ സർജറിയിൽ ബിരുദം കരസ്ഥമാക്കിയ ശ്രുതി അനിലിനെയും വിദ്യാഭ്യാസ അവാർഡ് കരസ്ഥമാക്കിയവരെയും അഭിനന്ദിച്ചു .സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡണ്ട് സെപ്റ്റംബർ മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ട്രെഷറർ ശ്രീ എം ഡി രാധാകൃഷ്ണൻ ഓണാഘോഷ കണക്കു അവതരിപ്പിച്ചു പാസാക്കി. തുടർന്ന് വർഷത്തിൽ ഗുരുവായുർ ഗസ്റ്റ് ഹൌസിലെ 5 റൂമുകൾ വീതം ഓരോ ശാഖക്കും ഫ്രീ ആയി ആ ശാഖ നിർദ്ദേശിക്കുന്നവർക്കു നൽകാവുന്നതാണ് എന്നതിനെക്കുറിച്ച ചർച്ച നടന്നു. ശ്രീ ബാലചന്ദ്രൻ, എം ഡി രാധാകൃഷ്ണൻ, രഘു ബാലകൃഷ്ണൻ, സന്തോഷ് മുക്കോട്ടിൽ എന്നിവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു. ഫ്രീ ആയി കൊടുക്കുന്നത് ശരി അല്ലെന്നും അത് കൂടുതൽ ബാധ്യത വരുത്തുമെന്നും ട്രസ്റ്റ് മെമ്പേഴ്സിന് ഡിസ്‌കൗണ്ട് കൂട്ടുന്നത് നന്നായിരിക്കുമെന്നും, ട്രസ്റ്റ് മെംബേർസ് അല്ലാത്തവർക്ക് ഫ്രീ ആയി കൊടുക്കുന്നത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അഭിപ്രായങ്ങൾ വന്നു. എല്ലാ ആശങ്കകളും കേന്ദ്ര നേതൃത്വത്തെ അറിയിക്കാമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
തുടർന്ന് ക്ഷേമനിധി നറുക്കെടുത്തു.
ശ്രീ ബാലചന്ദ്രന്ടെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.