ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 20-10-24 നു 3.30PMനു മാണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതി, ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ ശോഭന ശ്രീവത്സൻ ചേർന്നുള്ള നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടു പോയവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ വേണുഗോപാൽ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര വാർഷികം, തുളസീദളം അവാർഡ്,വിദ്യാഭ്യാസ അവാർഡ്, ഗസ്റ്റ് ഹൌസ് പൊതുയോഗം എന്നിവയെ പറ്റി സംസാരിച്ചു. എല്ലാ പരിപാടികളും ഗംഭീരമായി എന്ന് യോഗം അഭിപ്രായപ്പെട്ടു. തുടർന്ന് ആവണംകോട് അനിയൻ ചേട്ടന്റെയും പെരുവാരം രാധാകൃഷ്ണൻ ചേട്ടന്റെയും സ്മരണയിലുള്ള പത്താം ക്ലാസ്സിലെ അവാർഡ് കുമാരി പവിത്ര മനോജിന് പ്രസിഡണ്ട് സമ്മാനിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ വിജയൻ, മധു എന്നിവർ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്രത്തിന്റെ ജ്യോതിർഗമയ തുടങ്ങിയ പരിപാടികളെ കുറിച്ച് കേന്ദ്ര പ്രസിഡണ്ട് വിശദമായി സംസാരിച്ചു. പുതിയ ക്ഷേമനിധി അടുത്ത മാസം തുടങ്ങുവാനും തീരുമാനിച്ചു.അടുത്ത മാസത്തെ യോഗം 10-11-24 ഞായറാഴ്ച 3.30PMനു നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതി, വൈശാഖത്തിൽ നടത്തുവാൻ തീരുമാനിച്ചു. ശ്രീ C. സേതുമാധവന്റെ നന്ദിയോടെ യോഗം സമാപിച്ചു.