പട്ടാമ്പി ശാഖ 28മത് വാർഷികം

പട്ടാമ്പി ശാഖയുടെ 28മത് വാർഷികം, കുടുംബസംഗമം, അവാർഡ് ദാനം, പ്രതിമാസയോഗം, ഓണാഘോഷം (പ്രതീകാത്മകം) എന്നിവ സംയുക്തമായി വാടാനാംകുറുശ്ശി ശാഖാമന്ദിരത്തിൽ വെച്ച് 12-10-2024നു 9AM നു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട് പ്രദർശനം നടന്നു. 10AM നു വാർഷികയോഗം കുമാരി നീരജയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. കേന്ദ്ര ട്രഷറർ ശ്രീ ആർ ശ്രീധരൻ ദീപം തെളിയിച്ചു. സെക്രട്ടറി ഏവർക്കും വിശദമായി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തിന് കേന്ദ്ര പ്രതിനിധിയായി എത്തിച്ചേർന്ന കേന്ദ്രട്രഷററെ പരിചയപ്പെടുത്തി. കഴകക്കാരിയായി അനുമോദിക്കുന്ന ശ്രീമതി പ്രിയ പീതാംബരനും യുവസിനിമാ നടൻ ശ്രീ കെ പി ഹരികൃഷ്ണനും അവാർഡ് വാങ്ങുന്നതിന് വന്ന കുട്ടികൾക്കും ലൈഫ് മെംബർഷിപ്പ് ചേരുന്നവർക്കും മഴയായിട്ടും എത്തിച്ചേർന്ന സദസ്സിനും കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്കും പ്രത്യേകം സ്വാഗതം പറഞ്ഞു. ശ്രീമതി എൻ പി വിജയലക്ഷ്മി, ശ്രീമതി വി പി നിർമ്മല എന്നിവരുടെ നേതൃത്വത്തിൽ ആദ്യ മൂന്ന് ദശകം നാരായണീയം പാരായണം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണൻ വന്ന എല്ലാവരെയും അഭിനന്ദിക്കുകയും ജീവിതത്തിൽ ആവശ്യം ജപിക്കേണ്ട മന്ത്രങ്ങളെപ്പറ്റി പറയുകയും ചെയ്തു. കഴിഞ്ഞ വാർഷികത്തിന് ശേഷം ഇതുവരെ നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങൾക്കും വ്യക്തിത്വങ്ങൾക്കും, വയനാട് ദുരന്തത്തിൽ മരിച്ചവർക്കും, വിശിഷ്യാ തൃക്കോവിൽ പിഷാരത്ത് ശേഖര പിഷാരോടിക്കും അനുശോചനം രേഖപ്പെടുത്തി. മൌനപ്രാർത്ഥന നടത്തി.

കഴിഞ്ഞ വാർഷികം മുതൽ വിവിധ അവാർഡുകൾ, സമ്മാനങ്ങൾ എന്നിവ ലഭിച്ച സമുദായാംഗങ്ങളേയും മറ്റു വിശിഷ്ട വ്യക്തികളേയും കൂടാതെ അവാർഡിനർഹമായ ശാഖയിലെ കുട്ടികളേയും അനുമോദിച്ചു. എല്ലാവരും ചേർന്ന് ശ്രീ വി എം ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് കേന്ദ്ര ട്രഷറർ ശ്രീ ആർ ശ്രീധരൻ ശാഖയെ അഭിനന്ദിച്ച് സംസാരിക്കുകയും ഇനി ചെയ്യേണ്ട കാര്യങ്ങൾ പറയുകയും ചെയ്തു. നമ്മുടെ പ്രഥമ തുളസീദളപുരസ്കാര സമർപ്പണം കേമമായി എന്നും അറിയിച്ചു കൊണ്ട് വാർഷികം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. അഡ്വ എച്ച് നാരായണൻ ഞാങ്ങാട്ടിരി , ശ്രീ എ പി രാജേഷ് ത്രിവേണി, പട്ടാമ്പി , ഡോ ടി പി നളിനി, ഷൊർണൂർ എന്നിവർ ലൈഫ് മെംബർഷിപ് അപേക്ഷകൾ നേരിട്ട് നല്കി. ട്രഷറർ അവ സ്വീകരിച്ചു. 01-12-2023 മുതൽ 31-03-24 വരെയുള്ള റിപ്പോർട്ട് സെക്രട്ടറി വായിച്ചു. ഇനി മുതൽ 01.04 തൻവർഷം മുതലായിരിക്കും റിപ്പോർട്ടെന്ന് പറഞ്ഞു. അതുപോലെ ഈ കാലയളവിലെ കണക്ക് ട്രഷറർ ശ്രീമതി ജ്യോതി രവി അവതരിപ്പിച്ചു. ചർച്ചക്ക് ശേഷം രണ്ടും പാസ്സാക്കി. തുടർന്ന് തൃത്താല ഉള്ളനൂർ അമ്പലത്തിലെ കഴകം ചെയ്യുന്ന ശ്രീമതി പ്രിയ പീതാംബരനെ സദസ്സിന് ശ്രീമതി എൻ പി ബിന്ദു പരിചയപ്പെടുത്തി. ശാഖയുടെ പൊന്നാട അണിയിച്ചു. ശ്രീമതി എൻ പി വിജയലക്ഷ്മി ശാഖയുടെ ഉപഹാരം നല്കി. ശ്രീമതി പ്രിയ മറുപടി പറഞ്ഞു.

യുവസിനിമാനടൻ ശ്രീ കെ പി ഹരികൃഷ്ണനെ ശ്രീ ടി ജി രവീന്ദ്രൻ പരിചയപ്പെടുത്തി. കീഴീട്ടിൽ പിഷാരത്ത് വല്ലപ്പുഴ ഉണ്ണികൃഷ്ണ പിഷാരോടിയുടേയും കരിക്കാട് ആനയത്ത് പിഷാരത്ത് ശ്രീമതി നിർമ്മല പിഷാരസ്യാരുടേയും മകനാണ് ശ്രീ ഹരികൃഷ്ണൻ ഷാരു. വിദ്യാഭ്യാസാനന്തരം സിനിമയിൽ താല്പര്യം കൊണ്ട് നാല് സിനിമകളിൽ അഭിനയിച്ചു. കുടുക്ക് 2025 , മിസ്സിംഗ് ഗേൾ , ഭഗവാൻ ദാസന്‍റെ രാമരാജ്യം , കൊച്ചാൾ എന്നിവയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗജേന്ദ്രമോക്ഷം , രണ്ടാമോണം , ഒരു ലോക്ഡൌൺ മർഡർ , മസിലൻ തുടങ്ങിയ ഷോർട്ട്ഫിലിമുകളിൽ അഭിനയം , സംവിധാനം , എഡിറ്റിംഗ് തുടങ്ങിയവയും ചെയ്തിട്ടുണ്ട്. ഇപ്പോഴും തുടർന്നു വരുന്നു. ശ്രീ ഹരികൃഷ്ണൻ ഷാരുവിനെ ശാഖാപ്രസിഡണ്ട് പൊന്നാട അണിയിച്ചു. ശാഖയുടെ ഉപഹാരം കേന്ദ്ര ട്രഷറർ ശ്രീ ആർ ശ്രീധരൻ നല്കി അനുമോദിച്ചു. ഹരികൃഷ്ണൻ ഷാരു വിശദമായ മറുപടിയും നന്ദിയും പറഞ്ഞു. തുടർന്ന് മാസ്റ്റർ അശ്വിൻ കെ പി വല്ലപ്പുഴ, കുമാരി പവിത്ര എൻ ഞാങ്ങാട്ടിരി എന്നീ കുട്ടികൾക്ക് ദർശന പട്ടാമ്പി നല്കുന്ന ശാഖയുടെ പ്ലസ് ടു അവാർഡുകൾ നല്കി അനുമോദിച്ചു. അമ്പാടി പിഷാരം പഠന പ്രോത്സാഹന നിധി ദിയ ഉള്ളനൂർ തൃത്താലക്ക് ശ്രീ വി പി ഉണ്ണികൃഷ്ണൻ, ശ്രീമതി നിർമ്മല എന്നിവർ ചേർന്ന് നല്കി. അവാർഡ് കൈപ്പറ്റിയ കുട്ടികൾ മറുമൊഴി പറഞ്ഞു. മഹിളാവിംഗ് ഈ വർഷത്തെ ചികിത്സാസഹായനിധി ശ്രീ ടി പി മുരളീധരൻ മരുതൂരിന് ശ്രീമതി എൻ പി വിജയലക്ഷ്മി നല്കി. ശാഖാമന്ദിര റിപ്പോർട്ട് ശ്രീ എ പി രാമകൃഷ്ണൻ അവതരിപ്പിച്ചു. ക്ഷേമനിധിയെപ്പറ്റി പറഞ്ഞു. ബാക്കി നിധിക്ക് ക്രമം ഉണ്ടാക്കി. മഹിളാവിംഗിനെപ്പറ്റി ശ്രീമതി എൻ പി വിജയലക്ഷ്മി സംസാരിച്ചു. ശാഖാമന്ദിരത്തിലെ ജീവനക്കാർക്ക് ശ്രീ ദിനേശനും ശ്രീമതി പുഷ്പക്കും അമ്പാടി പിഷാരം ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീമതി നിർമ്മല എന്നിവർ ചേർന്ന് ഓണപ്പുടവ നല്കി. എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്ത കേരളസാരീസ് ഡോട്ട് കോമിന് സെക്രട്ടറി നന്ദി പറഞ്ഞു. മുരളി മാന്നനൂർ കേന്ദ്രകാര്യങ്ങൾ വിശദീകരിച്ചു. ശ്രീ എം പി ചന്ദ്രശേഖരൻ, ശ്രീ വി എം ഉണ്ണികൃഷ്ണൻ, ശ്രീ വി പി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

മഹിളാവിംഗിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കലാപരിപാടികളിൽ കുമാരിമാർ അദ്വിക, വൈഷ്ണവി, ദിയ എന്നിവർ നൃത്തം അവതരിപ്പിച്ചു. കുമാരി നിരഞ്ജന പ്രസംഗം അവതരിപ്പിച്ചു. ആദർശ് , പവിത്ര , നീരജ , നിഖിൽ മുരളീധരൻ , ദേവ് അരുൺ , ശ്രീ ടി പി ഗോപാലകൃഷ്ണൻ , ശ്രീമതി ബിന്ദു എന്നിവർ ഗാനം ആലപിച്ചു. ശ്രീ എം പി മുരളീധരൻ ഏവർക്കും സമ്മാനം നല്കി.

ഈ വർഷം തിരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ മുൻഭാരവാഹികൾ തുടരും എന്ന് സെക്രട്ടറി പറഞ്ഞു. ഏവർക്കും ഓണാശംസകൾ നേർന്നു. ഗൂഗിൾ പേ വഴിയും മറ്റും വരിസംഖ്യ സംഭാവന പലരും എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

ജോയിൻ്റ് സെക്രട്ടറി ശ്രീ വി പി ഉണ്ണികൃഷ്ണൻ ഏവർക്കും വിശദമായി നന്ദി രേഖപ്പെടുത്തി. കേന്ദ്ര ട്രഷറർ ശ്രീ ശ്രീധരൻ , ടെക്നോസൌണ്ട് വാടാനാംകുറുശ്ശി , സമ്മാനം സ്പോൺസർ ചെയ്ത കേരളസാരീസ്ഡോട്ട്കോം, ഭക്ഷണം പാകം ചെയ്ത ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീ പുഷ്പരാജൻ , കലാപരിപാടികൾ അവതരിപ്പിച്ച അംഗങ്ങൾ എല്ലാവർക്കും നന്ദി പറഞ്ഞു. ഇപ്പോഴത്തെ ക്ഷേമനിധി 2025 ഫിബ്രവരിയിൽ തീരുമെന്നും പറഞ്ഞു.
എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. യോഗം 1:10 PM ന് അവസാനിച്ചു.

 

To view photos of the AGM pl click below:

https://samajamphotogallery.blogspot.com/2024/10/2024_12.html

0

Leave a Reply

Your email address will not be published. Required fields are marked *