ചൊവ്വര ശാഖ 2024 സെപ്റ്റംബർ മാസ യോഗം

ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 23-09-24നു 9.30PMന് വീഡിയോ കോൺഫറൻസിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ ശാഖഅംഗം ശ്രീമതി നളിനി പിഷാരസ്യാർ (ആലുവ തോട്ടക്കാട്ടുകര), മറ്റു ശാഖ അംഗങ്ങൾ തുടങ്ങിയവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ വിജയൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ധന സഹായത്തിനുള്ള അപേക്ഷ പരിഗണിച്ചു ഒരംഗത്തിന് ഒരു ലക്ഷം രൂപ തിരിച്ചു അടക്കേണ്ട വായ്പ ആയി കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗസ്റ്റ് ഹൌസ്, തുളസീദളം എന്നിവയുടെ കാര്യങ്ങളും ചർച്ച ചെയ്തു. ഓണപ്പതിപ്പു നന്നായി തയ്യാറാക്കിയ തുളസീദളം പത്രാധിപസമിതിയെ യോഗം അഭിനന്ദിച്ചു. 29-09-24 ലെ കേന്ദ്ര വാർഷികത്തിലും അവാർഡ് ദാന സമ്മേളനത്തിലും എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിച്ചു. അടുത്ത മാസത്തെ യോഗം 20-10-24 ഞായറാഴ്ച 3.30PMനു മാണിക്കമംഗലം ശ്രീ കെ. വേണുഗോപാലിന്റെ വസതി, ശ്രീരാഗിൽ നടത്തുവാൻ തീരുമാനിച്ചു. ശ്രീ കൃഷ്ണകുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *