ചന്ദ്രലേഖ സന്തോഷിന് 58 ആം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം

നൃത്തത്തോടുള്ള അഭിനിവേശം കെടാതെ മനസ്സിൽ സൂക്ഷിച്ച സംഗീത വിദുഷിയായ ചന്ദ്രലേഖ സന്തോഷ് തന്റെ 58 ആം വയസ്സിൽ മോഹിനിയാട്ടത്തിലൂടെ അരങ്ങേറ്റം നടത്തി.

ഒക്ടോബർ 5 ശനിയാഴ്ച തുവ്വൂർ ചെമ്മന്തട്ട വിഷ്ണു ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

പ്രശസ്ത സംഗീതജ്ഞനായിരുന്ന തുവ്വൂർ ഗോവിന്ദ പിഷാരോടി ഭാഗവതരുടെ മകളാണ് പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം നേടിയ ചന്ദ്രലേഖ. വിവിധ സ്ഥാപനങ്ങളിൽ സംഗീതാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ചന്ദ്രലേഖ രണ്ടു വർഷങ്ങൾക്ക് മുമ്പ് കഥകളി സംഗീതത്തിലും തന്റെ അരങ്ങേറ്റം കുറിക്കുകയുണ്ടായി.

തപസ്യ കലാ കേന്ദ്രത്തിൽ ശ്രീമതി അനുഷ പണിക്കരുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചതും ഇപ്പോൾ അരങ്ങേറ്റം കുറിച്ചതും.

ശ്രീമതി ചന്ദ്രലേഖ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകളും അഭിനന്ദനങ്ങളും !

6+

4 thoughts on “ചന്ദ്രലേഖ സന്തോഷിന് 58 ആം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം

  1. നൃത്ത കലയെ ഏറെ ആരാധിക്കുന്ന ഈ എളിയവന്റെ ഹൃദ്യമായ അനുമോദനങ്ങൾ 🥰🥰🥰ഇനിയും ഇനിയും ഊർജമോടെ വേദികളിൽ വർണ്ണങ്ങൾ വിതറാൻ ജഗദീശ്വരൻ തുണക്കട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *