മെഡിക്കൽ ക്യാമ്പ് 2024

നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്, 02-10-2024 ബുധനാഴ്ച്ച വളർക്കാവ് ദേവീക്ഷേത്ര ദേവസ്വത്തിന്റെ സഹകരണത്തോടെ ക്ഷേത്രം ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. സമാജം.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാറിന്റെ സ്വാഗതത്തിന് ശേഷം തൃശൂർ കോർപ്പറേഷൻ വളർക്കാവ് കൗൺസിലർ ശ്രീ സുനിൽരാജ് ക്യാമ്പ് ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. തൃശൂർ ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ ഡോ. കൃഷ്ണൻ കെ പിഷാരോടി തുടങ്ങിവർ ആശംസകൾ നേർന്നു.

ക്യാമ്പിൽ സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡോക്ടർ പ്രിൻസ് ഈപ്പൻസ് ആക്സിസ് ഐ ഹോസ്പിറ്റൽ, വൈദ്യരത്നം ഔഷധ ശാല, തൈക്കാട്ടുശ്ശേരി, ജീവ സ്പെഷ്യാലിറ്റി ലാബ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു. പങ്കെടുത്ത ഡോക്ടർമാർ ഡോ. കൃഷ്ണൻ കെ പിഷാരോടി, ഡോക്ടർ പ്രവീൺ ശ്രീകുമാർ, ഡോക്ടർ ജോയൽ, ഡോക്ടർ ടിയ ( ഡോക്ടർ പ്രിൻസ് ഈപ്പൻസ് ആക്സിസ് ഐ ഹോസ്പിറ്റൽ)ഡോക്ടർ അർജുൻ പിഷാരോടി, ഡോക്ടർ സംഗീത അർജുൻ, ഡോക്ടർ എം. പി നാരായണൻ, ഡോക്ടർ ഷേണിയ വർമ്മ, ഡോക്ടർ പ്രമോദ് വർമ്മ, ഡോക്ടർ എ. ആർ ദീപ.

കെ പി ഹരികൃഷ്ണൻ, സുരേഷ് പിഷാരോടി, എ പി ജയദേവൻ, ഗോപി പിഷാരോടി, രഘു കോലഴി, മോഹനൻ, പ്രഭാഗോപി, രാജലക്ഷ്മി രഘു നന്ദനൻ, ശ്രീധരൻ, രവികുമാർ പിഷാരോടി, അനിത ഹരികൃഷ്ണൻ, പ്രമീള, ഉഷ ചന്ദ്രൻ, പി ഗോപി, ആർ. പി രഘുനന്ദനൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ജനറൽ മെഡിസിൻ, നേത്ര രോഗം, പ്രമേഹം, പൽമനോളജി, കാർഡിയോളജി, ന്യൂറോളജി, സ്കിൻ, പീഡിയാട്റിക്സ്, ആയുർവ്വേദം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി പരിശോധനക്ക് ധാരാളം രോഗികൾ പങ്കെടുത്തു.

കൊടകര ശാഖയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ സി പി രാമചന്ദ്രൻ പങ്കെടുത്തു.

മൂന്ന് മണിയോളം നീണ്ടു നിന്ന ക്യാമ്പ് ശാഖ സെക്രട്ടറി ശ്രീ എ. പി ജയദേവൻ ഏവർക്കും നന്ദി പറഞ്ഞതോടെ അവസാനിച്ചു.

To view more pictures of the event in gallery, pl click on the link below.

https://samajamphotogallery.blogspot.com/2024/10/2024.html

0

Leave a Reply

Your email address will not be published. Required fields are marked *